താഹിറയ്ക്ക് കാന്‍സറാണെന്ന് അറിഞ്ഞ ദിവസം ഞങ്ങള്‍ പോയി ഒരു സിനിമ കണ്ടു ! ബോളിവുഡിനെ ഞെട്ടിച്ച് ആയുഷ്മാന്‍ ഖുറാന…

നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കാശ്യപ് കാന്‍സര്‍ ബാധിതയാണെന്ന വിവരം ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യയുടെ രോഗവിവരം ആയുഷ്മാന്‍ ഖുറാന തന്നെയാണ് ലോകത്തെ അറിയിച്ചത്. അന്നു മുതല്‍ തന്റെ ചികിത്സയെ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ പുറംലോകത്തെ അറിയിക്കുന്നുണ്ട്. പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകള്‍, തന്റെ ചിത്രങ്ങളുള്‍പ്പെടെ അവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നു. കഴിഞ്ഞ ദിവസവും മുടി മുഴുവന്‍ പോയ തന്റെ ഒരു പുതിയ ചിത്രം താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇതു തനിക്കു കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും താഹിറ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇതു മനോഹരമാണെന്നും താഹിറ കുറിക്കുന്നു. ആയുഷ്മാന്‍ ഖുരാന ചിത്രത്തിന് ‘തീക്ഷ്ണതയുളളവള്‍’ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ”താഹിറയുടെ പിറന്നാള്‍ ദിനത്തിലാണ് അവള്‍ക്കു കാന്‍സറാണെന്നു തെളിഞ്ഞത്. അപ്പോള്‍…

Read More