ഇങ്ങനെയും ചിലര്‍ ! കുടുംബത്തിനു ഭാരമാകാനില്ലെന്നു പറഞ്ഞ് ശവക്കുഴിയില്‍ കിടന്ന് വൃദ്ധന്‍; ഒടുവില്‍ സംഭവിച്ചതോ…

മരണത്തെ കാത്ത് ശവക്കുഴിയില്‍ കഴിയുക ! കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. 79 വയസുള്ള ചൈനക്കാരനായ വൃദ്ധനാണ് ഈ സാഹസം കാട്ടിയത്. തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. കാന്‍സര്‍ ബാധിച്ച, എപ്പോള്‍ വേണമെങ്കിലും മരണം സംഭവിച്ചേക്കാമെന്ന് കരുതിയ അദ്ദേഹം തൊഴിലാളികളെ കൊണ്ട് തനിക്കുള്ള ശവക്കുഴി നിര്‍മ്മിക്കുകയായിരുന്നു. അസുഖത്തില്‍ നിന്ന് കരകയറാനുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായതോടെയാണ് അദ്ദേഹം തന്റെ ശവക്കുഴിയില്‍ മരണത്തെ കാത്ത് കിടന്നത്. രക്താര്‍ബുദം ബാധിച്ച അദ്ദേഹം നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒടുവില്‍ രക്ഷപ്പെടില്ലെന്ന് ബോധ്യമായതോടെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ദിനംപ്രതി ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന അദ്ദേഹം ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമാകാതിരിക്കാനാണ് ഒടുവില്‍ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു. കുഴിയില്‍ ഇറങ്ങിയ അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗ്രാമവാസികള്‍ സംഭവം അറിഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയും,…

Read More

കാന്‍സര്‍ വന്നാല്‍ മരിക്കുന്ന കാലം കഴിയുന്നു ! ജീന്‍ എഡിറ്റിംഗ് ടൂള്‍ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണം പൂര്‍ണമായും വിജയകരം; കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ എന്നന്നേക്കുമായി കീഴടക്കാനൊരുങ്ങുമ്പോള്‍…

ആരോഗ്യമേഖല ഇത്രയേറെ പുരോഗമിച്ചിട്ടും കാന്‍സര്‍ മനുഷ്യന് ഒരു വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുകയാണ്. ഈ രോഗത്തിന് കൃത്യമായ ഒരു ചികിത്സ ഇന്നും അപ്രാപ്തമായി നിലകൊള്ളുന്നു. എന്നാല്‍ ലോകത്തിനു പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍. ഇവരുടെ നേട്ടം മാനവരാശിയ്ക്കു തന്നെ പ്രതീക്ഷ പകരുകയാണ്. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്. ബാക്ടീരിയ പോലുള്ള ഏകകോശജീവികളില്‍ കാണപ്പെടുന്ന, കോശമര്‍മ്മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങള്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവര്‍ത്തന സ്വഭാവമുള്ള ഡി എന്‍ എ ശ്രേണികളായ ക്രിസ്പറിന്റെ ഒരു ഇനമായ ക്രിസ്പര്‍ കാസ്-9 ജീന്‍ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകര്‍…

Read More

അപര്‍ണയുടെ നന്മ താങ്ങാകുന്നത് ഒരു പിടി ജീവിതങ്ങള്‍ക്ക് ! കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ ഓമനിച്ചു വളര്‍ത്തിയ മുടി മുറിച്ചു നല്‍കി സിവിവല്‍ പോലീസ് ഓഫീസര്‍…

ചിലരുടെ മനസ്സ് അങ്ങനെയാണ് ഒരിക്കലും കാരുണ്യം വറ്റില്ല. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കുന്നതിനായി മുട്ടോളം നീണ്ടു കിടന്ന തന്റെ തലമുടി വെട്ടി നല്‍കിയാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ വ്യത്യസ്തയായത്. മുടി തൃശൂരിലെ അമല ഹോസ്പിറ്റലിനാണ് ദാനം ചെയ്തത്. തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ (ഇരിങ്ങാലക്കുട) സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ മൂന്നു വര്‍ഷം മുമ്പും തലമുടി 80% നീളത്തില്‍ മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഒരുപടി കൂടി കടന്ന് തല മൊട്ടയാക്കി. മുടി മുറിക്കുന്നതില്‍ മാത്രമല്ല മറ്റു പല മേഖലകളിലും അപര്‍ണ മിടുക്കിയാണ്. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തിയത് അപര്‍ണ കൂടി തുഴയെറിഞ്ഞ കേരള പൊലീസിന്റെ വനിതാ ടീമായിരുന്നു. 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അപര്‍ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ടി.വി-പത്ര മാധ്യമങ്ങളിലും സോഷ്യല്‍…

Read More

ഈ അമ്മയുടെ സ്‌നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് കാരണം ! അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല മംമ്താ മോഹന്‍ദാസ് തുറന്നു പറയുന്നു…

മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണമുള്ള താരമാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദമെന്ന മഹാവ്യാധിയെ പുഞ്ചിരിയോടെ നേരിട്ട മംമ്ത തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചു വച്ചില്ല. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് ഊര്‍ജവും പ്രചോദനവും നല്‍കുന്നതിനായി തന്റെ ചികിത്സയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. അര്‍ബുദത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ തന്നെ സഹായിച്ചവരില്‍ നിര്‍ണായപങ്കു വഹിച്ച ഒരു അമ്മയെയാണ് മംമ്ത ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ‘ഈ അമ്മയുടെ സ്‌നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,’ എന്നു പറഞ്ഞുകൊണ്ട് അതിവൈകാരികമായാണ് താരം ആ അമ്മയെ പരിചയപ്പെടുത്തിയത്. ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം അതിനു പിന്നിലെ കഥയും മംമ്ത വെളിപ്പെടുത്തി. അര്‍ബുദ ചികിത്സയ്ക്കായി അമേരിക്കയില്‍ എത്തിയപ്പോഴാണ് മംമ്ത ഈ അമ്മയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ വച്ച് മംമ്ത അര്‍ബുദത്തിനുള്ള പുതിയ മരുന്നുകള്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. നീല്‍…

Read More

44 റേഡിയേഷന്‍,25 കീമോ തെറാപ്പി ! ഇതിനിടയില്‍ മൂന്നു പെണ്‍മക്കളുടെ വിവാഹം നടത്തി; അതിജീവനത്തിന്റെ ആള്‍രൂപമായ മാലതി വനിതാദിനത്തില്‍ വേറിട്ട കാഴ്ചയാവുന്നു…

മലപ്പുറം: ജീവനെടുക്കാന്‍ പര്യാപ്തമായ അര്‍ബുദത്തെ മനോധൈര്യം കൊണ്ട് കീഴടക്കിയ ഒട്ടേറെ ആളുകളുണ്ട് നമ്മുടെ ഇടയില്‍. അത്തരം ആളുകളുടെ ജീവിതം ധാരാളം ആളുകള്‍ക്ക് പ്രചോദനവുമാകുന്നു. എന്നാല്‍, ശരീരത്തിന്റെ വലിയൊരുഭാഗം അര്‍ബുദം കാര്‍ന്നെടുത്തിട്ടും തളരാതെ, കൂലിപ്പണിയെടുത്തു ജീവിതം നയിക്കുന്ന കുറ്റിപ്പുറം ബംഗ്ലാംകുന്ന് വാരിയത്ത് മേല്‍പറമ്പ് മാലതി (47) ഈ വനിതാദിനത്തില്‍ വേദനകള്‍ക്കിടയിലെ വേറിട്ട കാഴ്ചയാണ്. മാരകരോഗത്തോടു മാത്രമല്ല, കൊടിയദാരിദ്ര്യത്തോടുമാണ് ഈ യുവതി പടവെട്ടുന്നത്. അതും ഒറ്റയ്ക്ക്. എഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് മാലതിയുടെ ജീവിതത്തിലെ നിര്‍ണായക പോരാട്ടങ്ങള്‍ തുടങ്ങുന്നത്. അര്‍ബുദം ബാധിച്ച ശരീരത്തില്‍ ഇതിനകം 44 തവണ റേഡിയേഷന്‍ ചികിത്സയും 25 തവണ കീമോതെറാപ്പിയും നടത്തി. കീമോതെറാപ്പി കഴിഞ്ഞ് ആശുപത്രി വിട്ടാല്‍, ഒരാഴ്ചക്കുള്ളില്‍ മാലതി തൂപ്പുജോലിക്കിറങ്ങും. ഈ അവസ്ഥയില്‍ വിശ്രമമാണു വേണ്ടതെന്ന് മാലതിക്കറിയാം…പക്ഷെ വിശ്രമിച്ചാല്‍ വിശപ്പടക്കാനാവില്ലല്ലോ. ചികിത്സയ്ക്കുള്ള പണവും കണ്ടെത്തേണ്ടതുണ്ട്. ആദ്യം കാലിലാണ് അര്‍ബുദം ബാധിച്ചത്. രോഗകോശങ്ങള്‍ പടര്‍ന്നതോടെ…

Read More

ആ ശ്രമം വിജയിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് അതൊരു പ്രതീക്ഷയാവും ! കാന്‍സറിനെ മനശക്തി കൊണ്ട് അതിജീവിച്ച നന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു…

കാന്‍സറിനെതിരേ പടപൊരുതി വിജയിച്ച നന്ദു എന്ന യുവാവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.നന്ദുവിന്റെ അതിജീവനത്തിന്റെ കഥ മുമ്പേതന്നെ വാര്‍ത്തായായിരുന്നു. കീമോയിലൂടെ കൊഴിഞ്ഞ മുടി വീണ്ടും തളിര്‍ക്കുകയാണ് ഒപ്പം പ്രതീക്ഷയും വലിയ വെളിച്ചവും. കാന്‍സറിന് തന്റെ ഒരു കാല് മാത്രമേ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ജീവിതം കൊണ്ട് തെളിയിച്ച നന്ദു ഈ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് . ‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍. ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍..’ നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാണ് പുതിയ ഞാന്‍ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍.സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും…

Read More

താന്‍ കാന്‍സറിന്റെ പിടിയിലെന്ന്‌ ബിഗ്ബിയിലെ ‘മേരി ജോണ്‍ കുരിശിങ്കല്‍’ ! മുന്‍ മിസ് ഇന്റര്‍നാഷണല്‍ റണ്ണര്‍അപ്പായ നഫീസ അലിയുടെ ജീവിതം ഇങ്ങനെ…

മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നഫീസ അലി. അമല്‍ നിരദ് സംവിധാനം ചെയ്ത ബിഗ്ബിയിലെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകയായ കൂടിയായ നഫീസ അലി തനിക്ക് കാന്‍സറാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. രോഗം അതിന്റെ മൂന്നാം ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാന്‍സര്‍ വിവരം നഫീസ അലി വെളിപ്പെടുത്തുന്നത്. തന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടുവെന്നും പെട്ടെന്ന് രോഗവിമുക്തയാകാന്‍ അവര്‍ ആശംസകള്‍ നേര്‍ന്നുവെന്നും നഫീസ അലി ചിത്രത്തോടൊപ്പം കുറിച്ചു. 1972-74 സീസണില്‍ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്ന നഫീസ 1976-ല്‍ പത്തൊന്‍പതാം വയസില്‍ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. 1976ലെ മിസ് ഇന്‍ര്‍നാഷണല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായി. 1979ല്‍…

Read More

വളരെ വേദനയോടെയാണ് മകള്‍ക്കു കാന്‍സറാണെന്ന സത്യം ഞാന്‍ മനസിലാക്കിയത്. എന്നിലെ അമ്മ അത് അംഗീകരിക്കാന്‍ തയാറായില്ല; നടി കസ്തൂരിയുടെ വെളിപ്പെടുത്തല്‍…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള നടിയായിരുന്നു കസ്തൂരി രവികുമാര്‍. കസ്തൂരിയുടെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി സ്വാമി-2ന്റെ ട്രെയിലറിനെ ട്രോളി വിക്രം ആരാധകരുടെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ശ്രീദേവിയുടെ മരണത്തെ ട്രോളിയും താരം പുലിവാല്‍ പിടിച്ചു.എന്നാല്‍ ഇപ്പോള്‍ കസ്തൂരി വെളിപ്പെടുത്തിയ കാര്യം ആരാധകരുടെ കണ്ണു നിറയ്ക്കുകയാണ്. തന്റെ എല്ലാമായ മകള്‍ക്ക് കാന്‍സര്‍ ബാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് കസ്തൂരി. ആ കാലഘട്ടത്തെ തരണം ചെയ്തത് കണ്ണുനീരോടെയാണ് താരം ഓര്‍ത്തെടുത്തത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.”മകള്‍ ഒന്നും കാലുതെറ്റി വീണാല്‍ നെഞ്ച് തകരുന്നവരാണ് നമ്മള്‍ അമ്മമാര്‍. മകള്‍ക്കു തീരെ വിശപ്പില്ലാതെ ആയപ്പോഴാണ് അവളെയൊന്ന് ഉപദേശിക്കണമെന്ന മുഖവരയോടെ സുഹൃത്തായ ഡോക്ടറുടെ അടുക്കല്‍ ഞാന്‍ അവളെ കൊണ്ടു പോയത്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് പിന്നീട് എന്റെ ജീവിതത്തില്‍ ഉണ്ടായത്.…

Read More

പ്രണയിക്കുകയാണെങ്കില്‍ കാന്‍സറിനെപ്പോലെ പ്രണയിക്കണം ! നമ്മള്‍ എത്ര ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയാണ് കാന്‍സര്‍; യുവാവിന്റെ തീവ്രമായ വാക്കുകള്‍ വൈറലാവുന്നു…

തിരുവനന്തപുരം:മാനവരാശിയ്ക്ക് തന്നെ ഏറ്റവും ഭീഷണിയായ രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ശരീരത്തെ ദുര്‍ബലമാക്കുമ്പോഴും പലരും കാന്‍സറിനെ അതിജീവിക്കുന്നത് മനക്കരുത്തു കൊണ്ടു കൂടിയാണ്. മനോബലത്താല്‍ കാന്‍സറിനെ അതിജീവിച്ച യുവാവിന്റെ തീവ്രമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രണയിനിയായി കണ്ടാണ് തിരുവനന്തപുരം സ്വദേശി നന്ദു നൈസായി ഒഴിവാക്കിയത്. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്റെ അഭിപ്രായം. എത്ര നമ്മള്‍ ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയായാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിക്കുന്നത്. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. കാന്‍സര്‍ ചികിത്സയുടെ ഓരോഘട്ടത്തിലെയും അനുഭവങ്ങള്‍ നന്ദു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ”ശക്തമായ കീമോ ചെയ്തു നോക്കി. ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടര്‍ന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു…

Read More

എന്റെ ഭാര്യയുടെ ജീവനെടുത്തത് ആര്‍സിസിയിലെ ചികിത്സാ പിഴവ്; റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ഗുരുതരമായ ചികിത്സാപിഴവിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…

  തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് ഡോക്ടര്‍ രംഗത്ത്. കഴിഞ്ഞ മാസം ആര്‍സിസിയില്‍ വച്ച് തന്റെ ഭാര്യ മരിച്ചത് ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടര്‍ന്നായിരുന്നുവെന്ന് പറഞ്ഞാണ് കാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബ് രംഗത്തെത്തിയിരിക്കുന്നത്. ചികിത്സിച്ച ഡോക്ടര്‍മാരുടെ പേരുകള്‍ സഹിതം എടുത്തു പറഞ്ഞാണു റെജി ജേക്കബ്ബ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീഡിയോയിലൂടെയാണ് ഡോക്ടര്‍ തന്റെ ഭാര്യയ്ക്കു നേരിട്ട ചികിത്സ പിഴവുകള്‍ വ്യക്തമാക്കിയത്. ലാപ്രോസ്‌കോപ്പിക് സര്‍ജനായ ഡോ. ചന്ദ്രമോഹന്‍, അനസ്തേഷ്യാ ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാര്‍. ഡോ. ശ്രീജിത്ത് തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ കുറ്റക്കാരെന്ന് ഡോ. റെജിജേക്കബ് പറയുന്നു. താനും തന്റെ മകളും ഡോക്ടര്‍മാരായിരുന്നിട്ടുകൂടി ഭാര്യക്ക് ഇത്തരമൊരു അവസ്ഥയുണ്ടായെങ്കില്‍ എന്തായിരിക്കും സാധാരണക്കാര്‍ക്ക് ആര്‍.സി.സിയില്‍ കിട്ടുന്ന ചികിത്സ? ഡോക്ടര്‍ റെജി ജേക്കബിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ… എന്റെ പേര് ഡോ. റെജി, എന്റെ ഭാര്യ ഡോ.…

Read More