ഇതാവണമെടാ ജനപ്രതിനിധി ! പതിനൊന്നു മണിക്ക് ഫലം വന്നതിനു പിന്നാലെ ഒരു മണിക്ക് ആദ്യ വാഗ്ദാനം നിറവേറ്റി; സംഭവം ഇങ്ങനെ…

ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് സ്ഥാനാര്‍ഥികള്‍ എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ ഇതിന് അപവാദമാവുകയാണ് കാസര്‍ക്കോട് ബലാല്‍ പഞ്ചായത്തിലെ ദര്‍ക്കാസ് വാര്‍ഡില്‍നിന്നു ജയിച്ച അലക്സ് നെടിയക്കാലയില്‍. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് മണിക്കൂറുകള്‍ക്കകം ആദ്യ വാഗ്ദാനം പ്രാവര്‍ത്തികമാക്കിയാണ് അലക്‌സ് ഏവരെയും ഞെട്ടിച്ചത്. പഞ്ചായത്തില്‍ മലവെട്ടുവന്മാരുടെ കോളനിയിലേക്ക് റോഡ് ഇല്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയായിരുന്നു. ഇവരുടെ കോളനിയിലേക്കുള്ള അറുന്നൂറു മീറ്റര്‍ റോഡില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് കടന്നുപോവുന്നത്. ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് വച്ച് അടച്ച് വാഹന ഗതാഗതം തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറുന്നൂറു മീറ്ററും നടന്നു തന്നെ പോവേണ്ട അവസ്ഥയിലായിരുന്നു കോളനിവാസികള്‍. നിരന്തമായി ആവശ്യപ്പെട്ടിട്ടും റോഡ് തുറക്കുന്നതിനു നടപടിയില്ലാത്തതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലക്സ് പ്രചാരണത്തിനു വന്നപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് അവിടെവച്ച് അലക്സ് നല്‍കിയ വാഗ്ദാനമാണ് റോഡ് തുറക്കും…

Read More

കുടുംബത്തില്‍ ഒമ്പതുപേരുണ്ടായിരുന്നു പക്ഷെ കിട്ടിയതാവട്ടെ വെറും അഞ്ചുവോട്ട് ! കുടുംബം തന്നെ ചതിച്ചെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ഥി…

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ജയിച്ച സ്ഥാനാര്‍ഥികളും പരാജിതരുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തുക പതിവാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയ പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അവസ്ഥയറിഞ്ഞാല്‍ ആര്‍ക്കും സഹതാപം തോന്നിപ്പോകും. തന്റേത് ഒമ്പതംഗ കുടുംബമാണെന്നും എന്നാല്‍ തനിക്ക് ലഭിച്ചത് വെറും അഞ്ച് വോട്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കുടുംബം തന്നെ ചതിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കാണ് വെറും അഞ്ചു വോട്ടുകള്‍ ലഭിച്ചത്. തന്റെ പരാജയത്തെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം അറിയിച്ചത്. വോട്ടിംഗ് മെഷീനില്‍ തിരിമറി വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരിക്കലും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.

Read More

ഒരു മുഴം മുമ്പേ ! ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിനു മുമ്പേ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ്; ആറ്റിങ്ങലില്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പായി…

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05ന് ഫേസ്ബുക്കിലൂടെയാണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചതായി അടൂര്‍ പ്രകാശ് അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താന്‍ സമയമായെന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ്. ഔദ്യോഗികപ്രഖ്യാപനം ഇന്നു വൈകിട്ടുണ്ടാകുമെന്നാണ് വിവരം. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ”ഉന്മൂലന സിദ്ധാന്തം’ വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്തും മതേതര മൂല്യങ്ങളും സമ്പദ്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തും നില്‍ക്കുമ്പോള്‍ ജനം ചെകുത്താനും കടലിനും നടുവിലാണ്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പെന്നു അടൂര്‍ പ്രകാശ് കുറിപ്പില്‍ പറഞ്ഞു.

Read More

ഇനിയൊരങ്കത്തിനു ബാല്യമില്ല ! ഒറ്റ തെരഞ്ഞെടുപ്പു കൊണ്ട് ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യമായി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സാറാ ജോസഫ് പറയുന്നതിങ്ങനെ…

തൃശ്ശൂര്‍: ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും ഒറ്റ തെരഞ്ഞെടുപ്പു കൊണ്ടു തന്നെ ഇത് തന്റെ മേഖലയല്ലെന്ന് മനസ്സിലായതായും എഴുത്തുകാരി സാറ ജോസഫ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സാറ ജോസഫ്. ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്. 44638 വോട്ടാണ് സാറ ജോസഫിന് ലഭിച്ചത്. നിരവധി ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പ്രചാരണസമയത്ത് കഴിഞ്ഞു. എന്നാല്‍ ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് സാറ ജോസഫ് പറയുന്നു. കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായത്. പിന്നീട് ചില…

Read More

കോണ്‍ഗ്രസ് മാറ്റത്തിന്റെ പാതയില്‍ ! തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടും 15000 ഫോളോവേഴ്‌സും നിര്‍ബന്ധമാക്കുന്നു…

ന്യൂഡല്‍ഹി: പുതിയ കാലത്ത് സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് വാസ്തവം. രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നുമുണ്ട്. സമീപകാലത്ത് ബിജെപി വിജയിച്ച പല തിരഞ്ഞെടുപ്പുകളിലും സോഷ്യല്‍ മീഡിയയുടെ പ്രകടമായ സ്വാധീനം ഉണ്ടായിരുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസും ഇപ്പോള്‍ മാറാനൊരുങ്ങുകയാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വ്യത്യസ്ഥമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം. ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്സ് എങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റീട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ മാസം 15ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ…

Read More