തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയില്‍. അടൂര്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാറാണ് (30) തിരുവല്ല പൊലീസിന്റെ പിടിയിലായത്. പിടിയിലായ കൊടുമണ്‍ സ്വദേശിനിക്കെതിരേ പോലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി. അനില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ കോടതിയില്‍ ഹാജരാക്കും. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ഇരുവരും പിടിയിലായത്. മുറിയില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നും 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കൊടുമണ്‍ സ്വദേശിയായ…
Read MoreTag: cannabis
വിടില്ല ഞാന്‍ ! കഞ്ചാവടിച്ച് മൂന്നു പേരെ അരിവാള്‍ കൊണ്ട് വെട്ടി; പോലീസിനെ വെറുതെ വിടില്ലെന്ന് ഭീഷണി; രണ്ടു പേര് പിടിയില്‍
കഞ്ചാവിന്റെ ലഹരിയില്‍ അരിവാള്‍ കൊണ്ട് മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, വിവേകാനന്ദപുരം സ്വദേശി മോഹന്‍ദാസ് (40), സുനാമി കോളനി സ്വദേശി ആക്നല് (18), ടൈസണ്‍ (27) എന്നിവരെ വെട്ടിയ സംഭവത്തിലാണ് സുനാമി കോളനി സ്വദേശി ജെഫ്രിന്‍(20), കാന്ഷ്ടന് റാഫിനായുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… മോഹന്‍ദാസ് ഇന്നലെ രാത്രി വിവേകാനന്ദപുരത്തുള്ള എടിഎമ്മില്‍ ബന്ധുവിന് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ജെഫ്രിന്റെ ബൈക്കില്‍ ചെറുതായി ഉരസി. താഴെ വീണ ജെഫ്രിനെ മോഹന്‍ദാസ് പിടിച്ചു എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റവുമുണ്ടായി. ലഹരിയിലായിരുന്ന ജെഫ്രിന്‍ തന്റെ സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി. സുഹൃത്തുക്കള്‍ വന്നതും മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ജെഫ്രിന്‍ മോഹന്‍ദാസിന്റെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അവിടെ…
Read Moreശിവമോഗയിലെ ഫ്ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും ! ഇടുക്കി സ്വദേശി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
കര്‍ണാടകയിലെ ശിവമോഗയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഘ്നരാജ്(28) ഇടുക്കി സ്വദേശി വിനോദ്കുമാര്‍(27) തമിഴ്നാട് ധര്‍മപുരി സ്വദേശി പാണ്ടിദുരൈ(27) എന്നിവരെയാണ് ശിവമോഗ പോലീസ് പിടികൂടിയത്. വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയതിനാണ് വിഘ്നരാജിനെ പിടികൂടിയതെന്നും ഇയാളില്‍നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും വാങ്ങാനെത്തിയപ്പോളാണ് മറ്റുരണ്ടുപേര്‍ അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു. വിഘ്നരാജ് നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കൃഷി കണ്ടത്. ശിവമോഗയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ വിഘ്നരാജ് കഴിഞ്ഞ മൂന്നരമാസമായി ഫ്ളാറ്റില്‍ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു. പ്രത്യേക സജ്ജീകരണങ്ങളൊരുക്കി ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി. ഒന്നരക്കിലോയിലേറെ കഞ്ചാവും കഞ്ചാവ് ചെടികളുമാണ് മെഡിക്കല്‍…
Read Moreനല്ല ‘നീലച്ചടയന്‍’ ഉണ്ട് എടുക്കട്ടെ ! നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ പിടിയില്‍…
മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയും സിനിമാ മേഖലയില്‍ അസി. ക്യാമറമാനുമായ യുവാവ് എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയില്‍. മുണ്ടക്കയം കരയില്‍ പുത്തന്‍ വീട്ടില്‍ സുെഹെല്‍ സുെലെമാനാ (28 )ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണു സുെഹെലെന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണു പ്രതിയുടെ ശൈലി. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളില്‍ പ്രതി പ്രവര്‍ത്തിച്ചിരുന്നതായാണു വിവരം. കോളജ് വിദ്യാര്‍ഥികള്‍ക്ക് അടക്കം ഇയാള്‍ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണു പ്രതി പിടിയിലായത്. വീട്ടില്‍…
Read Moreബക്കറ്റുകളില്‍ മണ്ണ് നിറച്ച് ടെറസില്‍ കഞ്ചാവ് കൃഷിയുമായി 26കാരന് ! കഞ്ചാവ് തഴച്ചു വളരാന്‍ ചെയ്ത സൂത്രപ്പണി ഇങ്ങനെ…
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകരയില്‍ തയ്യേത്ത് സിജോയെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വെട്ടി ഉണക്കാനിട്ട രീതിയിലും ഒരു ചെടി കണ്ടെത്തി. ടെറസില്‍ ചെറിയ തൈകള്‍ വേറെയും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു ഇയാള്‍ ചെടികള്‍ നട്ടിരുന്നത്. ചെടി തഴച്ചു വളരുന്നതിനായി ഇയാള്‍ ജൈവവളവും പ്രയോഗിച്ചിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കേക്കര സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സിജോ പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇയാള്‍ മത്സ്യബന്ധനത്തിനും പോകുമായിരുന്നു. ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreകഞ്ചാവെന്ന് പറഞ്ഞ് നല്‍കിയത് ഉണക്കപ്പുല്ല് ! തട്ടിപ്പുകാരന് സഞ്ചരിച്ച ഓട്ടോ തട്ടിയെടുത്ത അഞ്ചുപേര്‍ പിടിയില്‍…
കഞ്ചാവെന്നു പറഞ്ഞ് ഉണക്കപ്പുല്ല് നല്കി പറ്റിച്ച ആളെ പിന്തുടര്ന്ന് അയാള്‍ വന്ന ഓട്ടോ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. എആര്‍ നഗര്‍ സ്വദേശികളായ നെടുങ്ങാട്ട് എന്‍ വിനോദ് കുമാര്‍(38), വാല്‍പ്പറമ്പില്‍ സന്തോഷ് (42), മണ്ണില്‍തൊടി ഗോപിനാഥന് (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശന് (47) എന്നിവരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടിയില്‍ ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംഗ്ഷനില്‍നിന്ന് റഷീദ് എന്നയാള്‍ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോവുകയായിരുന്നു. അവിടെവച്ച് പ്രതികള്‍ക്ക് കഞ്ചാവെന്നു പറഞ്ഞ് ഉണക്കപ്പുല്ല് നല്കി 20,000 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ പോയ ശേഷം പറ്റിക്കപ്പെട്ടെന്നു മനസ്സിലായ സംഘം ഇയാള്‍ വന്ന ഓട്ടോറിക്ഷയെ പിന്തുടര്‍ന്നെത്തിയെങ്കിലും റഷീദ് അതിനോടകം സ്ഥലം കാലിയാക്കിയിരുന്നു. റഷീദിനെ കിട്ടാത്തതിനാല്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പ്രതികള്‍ ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍…
Read Moreസ്കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് ! എത്തിച്ചയാളും സെക്യൂരിറ്റിയും ഓടി രക്ഷപ്പെട്ടു…
കൊച്ചിയിലെ സ്കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് നല്‍കിയിരുന്നുവെന്നും എക്സൈസ് സംഘം പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പാലാ സ്വദേശി സാജുവാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ ജീവനക്കാരന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ ലഹരി സംഘത്തിലെ അംഗമാണെന്ന് എക്സൈസ് പറയുന്നു. പ്രദേശത്ത് വാഹനത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന യാസീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയും കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളും ഓടി രക്ഷപ്പെട്ടു. എക്സൈസ് സംഘം ഇവിടെയെത്തുമ്പോള്‍ ഓഫീസിനകത്ത് അഞ്ച് യുവാക്കള്‍ ഉണ്ടായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീര്‍, കുത്തുകുഴി സ്വദേശി ഹരികൃഷ്ണന് എന്നിവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇവരും ലഹരിക്ക് അടിമകളാണെന്ന് എക്സൈസിന് ബോധ്യപ്പെട്ടു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.…
Read Moreപുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെങ്കിലും മൈന്‍ഡ് ചെയ്യാറില്ലെന്ന് പ്ലസ്ടുക്കാരി ! വ്ളോഗറിനായി വലവീശി പോലീസ്…
പ്ലസ്ടുക്കാരിയുമായി ലഹരി സംഭാഷണം നടത്തിയ വ്ളോഗര്‍ക്കായി വലവിരിച്ച് പോലീസ്. പൈസയുണ്ടെങ്കിലും സാധനം കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നാണ് തൃശൂര്‍ സ്വദേശിനിയായ പ്ലസ്ടുക്കാരി പറയുന്നത്. ”ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ” കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നതാവട്ടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറും. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളില്‍ പോലും ലഹരി എത്രമാത്രം ആഴത്തില്‍ കടന്നുകയറി എന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ”നമ്മള് ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..” എന്നു പെണ്‍കുട്ടി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോ കണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡ്രോംഗ്രെ പറഞ്ഞു. ”തൃശൂരാണ്..” എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്കുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു…
Read Moreഐശ്വര്യം വരാന്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ട ഗായകന് കുടുങ്ങി ! പാലക്കാട് നടന്ന സംഭവം ഇങ്ങനെ…
മന്ത്രവാദിയുടെ വാക്കുകേട്ട് വീട്ടില്‍ ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന് കുടുങ്ങി. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. മൂന്ന് തമിഴ്സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്. നന്നായി കവിതയെഴുതുകയും ഈണത്തില്‍ ചൊല്ലുകയും ചെയ്യുന്ന രാധാകൃഷ്ണന്റെ വ്യക്തിജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധന് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും മന്ത്രവാദി വിശ്വസിപ്പിച്ചു. ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന് പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇക്കാര്യം ആരോ…
Read Moreഎന്തൊരു കരുതലാണ് ഈ മന്സന് ! ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നും ശേഖരിച്ച വിത്ത് മുളപ്പിച്ച് ഗ്രോ ബാഗില്‍ വളര്‍ത്തി; യുവാവ് പിടിയില്‍…
ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തൈക്കല്‍ ഉമാപറമ്പില്‍ പ്രേംജിത്താണ് (25) പിടിയിലായത്. വീട്ടിലെ ശുചിമുറിക്ക് മുകളിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് രണ്ടു മീറ്ററോളം ഉയരമുണ്ട്. ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്‍.ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ഡി.മായാജി, ഷിബു പി.ബഞ്ചമിന്, സിവില്‍ ഓഫിസര്‍മാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read More