ലോകത്തിലെ ഏറ്റവും വലിയ ‘കഞ്ചാവ് ബ്രൗണി’ ! പുതിയ റെക്കോഡുമായി കമ്പനി…

ലോകത്തിലെ തന്നെ ഏറ്റവും അധികം കഞ്ചാവ് കലര്‍ന്ന ബ്രൗണി നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടതായി ഒരു മസാച്യുസെറ്റ്‌സ് കമ്പനി. 850 പൗണ്ട് ബ്രൗണിയില്‍ 63 മരിജുവാന സിഗരറ്റുണ്ടാക്കാന്‍ ആവശ്യമായ ടിഎച്ച്‌സി അടങ്ങിയിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 20,000 മില്ലിഗ്രാം ടിഎച്ച്‌സി ആണത്രെ ഇതിലടങ്ങിയിരിക്കുന്നത്. ഈ മധുര പലഹാരം നിര്‍മ്മിച്ച കഞ്ചാവ് കമ്പനിയായ മരിമെഡ്, അതിന്റെ പുതിയ ബ്രാന്‍ഡായ ബബ്ബീസ് ബേക്കഡിന്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 8 ദേശീയ ബ്രൗണി ദിനത്തില്‍ ഇത് അനാച്ഛാദനം ചെയ്തു. നിലവില്‍ ഏറ്റവും വലിയ ബ്രൗണിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അലബാമയിലെ ഡാഫ്നിലുള്ള സംതിംഗ് സ്വീറ്റ് ബേക്ക് ഷോപ്പിന്റേതാണ്. 2013ല്‍ നിര്‍മ്മിച്ച അതിന്റെ ഭാരം 243 പൗണ്ട് ആയിരുന്നു. മാരിമെഡിന്റെ സൃഷ്ടി അതിന്റെ മൂന്നര ഇരട്ടിയിലധികം വലിപ്പം വരും. ഈ കേക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് കൂടാതെ…

Read More