കോഴിക്കോടന്‍ ഹല്‍വ, കാരറ്റ് ഹല്‍വ എന്നിങ്ങനെ ധാരാളം ഹല്‍വകളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യാ… ഗള്‍ഫിലേക്കായി കൊടുത്തുവിട്ട കഞ്ചാവ് ഹല്‍വയുടെ കഥയിങ്ങനെ…

കോഴിക്കോടന്‍ ഹല്‍വ,കാരറ്റ് ഹല്‍വ, ഇളനീര്‍ ഹല്‍വ എന്നിങ്ങനെ വിവിധതരം ഹല്‍വകള്‍ മാര്‍ക്കറ്റിലുണ്ടെങ്കിലും പറഞ്ഞു വരുന്നത് പുതിയൊരു തരം ഹല്‍വയെക്കുറിച്ചാണ്… കഞ്ചാവ് ഹല്‍വയാണ് കഥയിലെ താരം !.അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ മുനീഷ് ഒരു പാര്‍സലുമായി എത്തിയത്. അബുദാബിയിലുള്ള പരിചയക്കാരന് നല്‍കാനെന്നു പറഞ്ഞാണ് ഹല്‍വ പൊതി ഏല്‍പിച്ചത്. പായ്ക്ക് ചെയ്തതില്‍ സംശയം തോന്നി മുനീഷ് പോയതിന് ശേഷം പൊതി അഴിച്ചു നോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്. ഒന്നര കിലോ ഗ്രാം വരുന്ന ഹല്‍വയുടെ മുകള്‍ ഭാഗത്ത് ദ്വാരമുണ്ടാക്കി ഇതില്‍ രണ്ട് പാക്കറ്റിലായി ഒമ്പത് ഗ്രാം 870 മില്ലി കഞ്ചാവാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിറ്റേന്നു തന്നെ അനീഷ് പൊതി വീട്ടില്‍ തന്നെ വെച്ച ശേഷം വിദേശത്തേക്ക് പോയി. തുടര്‍ന്ന് അനീഷിന്റെ ബന്ധുക്കള്‍ നടത്തിയ നീക്കത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ മുനീഷ് പിടിയിലാകുകയായിരുന്നു.…

Read More