യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി. കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു. അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന്…
Read MoreTag: cannabis
കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചുമാറ്റി ! താന്‍ ചെയ്ത തെറ്റുകളുടെ പ്രായശ്ചിത്തമെന്ന് യുവാവ്…
കഞ്ചാവടിച്ച് ഉന്മത്തനായ യുവാവ് സ്വന്തം ലിംഗം മുറിച്ചു മാറ്റി. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്നയാളാണ് കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചത്. ഇയാള്‍ കഞ്ചാവിനു പുറമെ ശക്തിയേറിയ മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നു. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. താന്‍ അതിജീവിക്കുകയാണെങ്കില്‍ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അലി പറയുന്നു. ‘കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റി’ അലി പറഞ്ഞു. എന്നാല്‍ അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന്…
Read Moreആക്രിക്കടയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് എംഡിഎംഎയും കഞ്ചാവും ! ഇതിനൊപ്പം കണ്ടെടുത്ത ‘മറ്റു ചില സാധനങ്ങള്‍’ കണ്ട് പോലീസുകാര്‍ ഞെട്ടി…
കുട്ടമശേരിയിലെ ആക്രിക്കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14 ഗ്രാം എംഡിഎംഎ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് അളക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയുന്നതിനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കഴിഞ്ഞ ദിവസം ഇയാളെയും ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്, കാഞ്ഞിരക്കാട് തരകുപീടികയില്‍ അജ്മല്‍ അലി എന്നിവരെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്ത് കാര്‍ തടഞ്ഞ് കാലടി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ആക്രക്കടയുടെ മറവില്‍ ലഹരി വില്‍പ്പനയാണ് നടത്തിയിരുന്നത്. യുവാക്കള്‍ക്കായിരുന്നു വില്‍പ്പന. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, ഐ.പി.എസ്. ട്രയ്നി അരുണ്‍ കെ…
Read Moreപൊറോട്ട ഭായി ആള് പുലിയാ ! കോട്ടയത്ത് നിന്നും വിമാനത്തിൽ ആസാമിലേക്ക്; തിരികെ കഞ്ചാവുമായി ട്രെയിനിൽ കോട്ടയത്തേക്ക്; ‘സർക്കാരി’ന്റെ കഞ്ചാവ് കടത്ത് ഇങ്ങനെ…
കോട്ടയം: മൂന്നുകിലോഗ്രാം കഞ്ചാവുമായി കോട്ടയത്ത് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി അറിയപ്പെട്ടിരുന്നതു പൊറോട്ട ഭായി എന്ന പേരിൽ. അസം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരി (25) നെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്. കഞ്ചാവ് വേണ്ട ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പൊറോട്ട ഭായിയെ മൊബൈലിൽ വിളിച്ചാൽ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് കഞ്ചാവ് എത്തിക്കും. റെഡി ക്യാഷ് നല്‍കണമെന്നു മാത്രം. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി ഹോട്ടലുകളിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. ഇതോടെയാണ് ഇയാൾക്കു പൊറോട്ട ഭായി എന്ന പേര് വീണത്. അടുത്ത നാളിൽ പൊറോട്ട അടിക്കുന്ന ജോലിക്ക് ഇയാൾ പോകാറില്ലായിരുന്നു. വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപ്പനയായിരുന്നു നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. മാസത്തിൽ ഒന്നും രണ്ടും തവണ ഇയാൾ ആസാമിൽ പോയി തിരികെ എത്തിയിരുന്നു. ആസാമിലേക്കു…
Read Moreസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന ! യുവാവ് പിടിയില്‍; സംഭവം കടയ്ക്കലില്‍…
കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആദര്‍ശ് കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പാങ്ങലുകാട് ദര്‍ഭക്കാട് കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ചടയമംഗലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് അനീര്ഷായുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമായെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസും പൊലീസും വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. പിടിയിലായ ആദര്‍ശ് ബാബു നിരവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Read More‘ജോയിന്റി’ന്റെ ലഹരിയില്‍ റോഡില്‍ അഴിഞ്ഞാടി യുവാക്കള്‍ ! സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ വനിതാ പോലീസുകാരിയ്ക്കു നേരെ അതിക്രമം…
ജോയിന്റ്(കഞ്ചാവ്) ലഹരിയില്‍ നടുറോഡില്‍ അരാജകത്വം സൃഷ്ടിച്ച് യുവാക്കള്‍. വാഹനം ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേല്‍പ്പിക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയത് സ്റ്റേഷനിലോട്ടു കൊണ്ടുപോവുകയായിരുന്നു. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൊഴിച്ചും സ്റ്റേഷനിലെ ഫര്‍ണിച്ചര്‍ തകര്‍ത്തും അക്രമം കാട്ടി. തൃക്കരുവ പ്രാക്കുളം തണലിടം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശക്തികുളങ്ങര കന്നിമേല്‍ചേരി അയന്തിയില്‍ വീട്ടില്‍ സൂരജ് (ഉണ്ണി23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളി മഠത്തില്‍ ശരത് (23) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജിമോള്‍ (49), തൃക്കരുവ സ്വദേശി ഉല്ലാസ് (40) അഞ്ചാലുംമൂട്ടില്‍ പുഷ്പ വ്യാപാരം നടത്തുന്ന അജി എന്നിവരെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ചൊവ്വ രാത്രിയോടെ അഞ്ചാലുംമൂട് പ്രധാന ജംക്ഷനിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. അജിയുടെ…
Read Moreനല്ല ബെസ്റ്റ് ‘കഞ്ചന്‍ ഫാമിലി’ ! കുടുംബയാത്രയെന്ന പേരില്‍ 200 കിലോ കഞ്ചാവ് കാറില്‍ കടത്തി; യുവതി അടക്കം മൂന്നു പേര് പിടിയില്‍…
ആന്ധ്രാപ്രദേശില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന 200 കിലോ കഞ്ചാവ് കഞ്ചാവ് എറണാകുളം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പൊലീസ് പിടികൂടി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയും രണ്ട് യുവാക്കളും പിടിയിലായി കുടുംബമായുള്ള യാത്ര എന്ന വ്യാജേനയാണ് ഇവര്സംസ്ഥാന അതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടുവന്നത്. എന്നാല്‍ ദേശീയ പാതയിലൂടെ കാറില്‍ ലഹരിമരുന്ന് കടത്തുന്നു എന്ന് എറണാകുളം റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് രാത്രി നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കല്‍ വീട്ടില്‍ അനസ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച്…
Read Moreജസ്റ്റിന് ബീബര്‍ കഞ്ചാവ് ബിസിനസിലേക്ക് ! എല്ലാവര്ക്കും ലഭ്യത ഉറപ്പു വരുത്തുകയും ദുരുപയോഗം തടയുകയും ലക്ഷ്യം;12-ാം വയസില്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചെന്ന് താരം…
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരി മരുന്ന് കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മുക്തരായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഞെട്ടല്‍ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പോപ്പ് സെന്‍സേഷണല്‍ ജസ്റ്റിന് ബീബറാണ് കഥാനായകന്. ബീബര്‍ പുതിയൊരു ബിസിനസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്നുമല്ല സാക്ഷാല്‍ കഞ്ചാവ് കച്ചവടം. അമേരിക്കന്‍ കമ്പനിയായ പാംസുമായി ചേര്‍ന്നാണ് ബീബര്‍ നവ സംരഭത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. തന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പീച്ചസ് എന്ന പേരു തന്നെയാണ് കഞ്ചാവ് കച്ചവടത്തിന് ബീബര്‍ നല്‍കിയിരിക്കുന്നത്. പാംസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയേറെ ആകര്‍ഷിച്ചുവെന്നും, കഞ്ചാവ് എല്ലാവര്ക്കും ലഭ്യമാക്കി അതിന്റെ ദുരുപയോഗം തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് ബീബര്‍ വെബ്സൈറ്റില്‍ കുറിച്ചു. പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ ജസ്റ്റിന് ബീബര്‍ വെളിപ്പെടുത്തിയിരുന്നു.
Read Moreഭായി ആള് കൊള്ളാമല്ലോ… ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശിയെ പോലീസ് പൊക്കി; കൊണ്ടോട്ടിയില്‍ നടന്നത്…
പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. അസം കാര്‍ട്ടിമാരി സ്വദേശി അമല്‍ ബര്‍മനാ (34)ണ് പിടിയിലായത്. കിഴിശ്ശേരിയില്‍ ഇയാള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേര്‍സ് പരിസരത്താണ് മല്ലികച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി നട്ടു നനച്ച് വളര്‍ത്തി വന്നിരുന്നത്. രണ്ട് വഷത്തോളമായി കിഴിശ്ശേരിയിലെ വാടക കോര്‍ട്ടേഴ്സില്‍ താമസിച്ച് വരികയാരുന്നു ഇയാള്‍. ചെങ്കല്‍ ക്വാറികളില്‍ ജോലിക്കാരനാണ് അമല്‍ ബര്മന്. ഇതിന്റെ മറവില്‍ ഇയാള്‍ ലഹരി വില്‍പ്പനയും നടത്തിയിരുന്നു. നാട്ടില്‍ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാള്‍ പരിപാലിച്ച് വന്നിരുന്നത്.
Read Moreകഞ്ചാവ് കേസിലെ പ്രതിയ്ക്ക് കുരുക്കായത് കാമുകി ! പോലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട പ്രതിയെ പോലീസ് പൊക്കിയത് കാമുകിയെ കാണാനെത്തിയപ്പോള്‍…
കഞ്ചാവ് കേസില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവില്‍ പോലീസ് പൊക്കി. ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് ഷെരീഫാണ് നാലു ദിവസത്തിനു ശേഷം പിടിയിലായത്. ഈ മാസം മൂന്നിനാണ് ഷെരീഫീനെയും കൂട്ടുപ്രതിയായ ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദിനെയും കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 4.2 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാന്‍ സ്റ്റേഷനു വെളിയില്‍ വെളിച്ചമുള്ള സ്ഥലത്ത് എത്തിച്ചപ്പോഴാണ് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. കൂട്ടുപ്രതിയായ ഹര്‍ഷാദ് മണിക്കൂറുകള്‍ക്കകം പിടിയിലായെങ്കിലും ഷെരീഫ് പോലീസിന്റെ കണ്ണുവെട്ടിച്ച് അന്നു രാത്രി ഒരു വീടിന്റെ ടെറസില്‍ കഴിഞ്ഞു കൂടി. പിറ്റേന്ന് വീട്ടിലെത്തി വസ്ത്രങ്ങളും അവശ്യവസ്തുക്കളുമെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം…
Read More