പരിസ്ഥിതി സ്‌നേഹികള്‍ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ലേ… വീട്ടു വളപ്പില്‍ വെള്ളവും വളവും കൊടുത്ത് നന്നായി പരിപാലിച്ച് കഞ്ചാവ് ചെടി വളര്‍ത്തിയ 56കാരന്‍ പിടിയില്‍…

ചെടിയെയും പൂക്കളെയും ഇഷ്ടപ്പെടുന്നവരാണ് പ്രകൃതിസ്‌നേഹികള്‍. എന്നാല്‍ കഞ്ചാവ് ചെടിയെ ഇഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും ? വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. അരുവിക്കര മുണ്ടല പുത്തന്‍വീട്ടില്‍ രാജേഷ് ഭവനില്‍ ചെല്ലപ്പന്റെ മകന്‍ രാജേന്ദ്രനെയാണ്(പാറ രാജേന്ദ്രന്‍-56) നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വ്യാപക പരിശോധനകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രാജേന്ദ്രനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

ഇത് ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ള മരുന്നാ ! തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിക്ക് ബന്ധുക്കള്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ്…

കോവിഡ് രോഗിക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ് പൊതികള്‍. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡിലാണ് സംഭവം. രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറിയ പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള മൂന്ന് കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.

Read More

കഞ്ചാവുവലി അനുഷ്ഠാനമായ ഒരു നാട് ! ‘മലാനാ ക്രീം’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് കയറ്റി അയയ്ക്കുന്നത് ആംസ്റ്റര്‍ഡാമിലേക്ക്;ഹിമാലയത്തിലെ ഏതന്‍സ് എന്നറിയപ്പെടുന്ന ഈ വിദൂരഗ്രാമത്തെക്കുറിച്ചറിയാം…

ലഹരിവസ്തുവായ കഞ്ചാവിന്റെ വില്‍പ്പന ഇന്ത്യയില്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമായ ഒരു സ്ഥലം ഇന്ത്യയില്‍ തന്നെയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഹിമാചല്‍പ്രദേശിലെ കുളു താഴ്വരയിലുള്ള മലാനയാണ് ഈ ഗ്രാമം. ‘മലാന ക്രീം’ എന്നാണ് ഇവിടുത്തെ കഞ്ചാവ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ഇവിടം അറിയപ്പെടുന്നത് മലാനക്രീമിന്റെ പേരിലാണ്. മാത്രമല്ല, ഹിമാലയത്തിലെഏതന്‍സ് എന്നും ഇവിടം അറിയപ്പെടാറുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇവരുടെ ആചാരങ്ങള്‍. പുറംലോകവുമായി ഈ ഗ്രാമീണര്‍ക്ക് ഒരു അടുപ്പവുമില്ല. ഉയര്‍ന്ന ഗുണമേന്മയുള്ള ഇവിടുത്തെ കഞ്ചാവ് പ്രധാനമായും ആംസ്റ്റര്‍ഡാമിലെ കോഫിഷോപ്പുകളിലേക്കാണ് കയറ്റി അയക്കുന്നത്. ഗുണമേന്മക്കുള്ള കനാബിസ് കപ്പ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുമുണ്ട് ‘മലാന ക്രീം’. കഞ്ചാവ് കൃഷി ഇവിടുള്ളവര്‍ക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്. കുത്തനെയുള്ള ഹിമാലയന്‍ പ്രകൃതിയില്‍ അവര്‍ക്ക് വളര്‍ത്താനും വില്‍ക്കാനും പണം വാങ്ങാനും കഴിയുന്ന ഏക നാണ്യവിളയാണ് കഞ്ചാവ്. ഗ്രാമത്തില്‍ നിന്ന് അല്‍പ്പം ദൂരെ കാടിനോട് ചേര്‍ന്നാണ്…

Read More

വലിയ ഔഷധ ഗുണമുള്ള കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് ! കഞ്ചാവ് നിരോധനത്തിനെതിരേ രംഗത്തു വന്ന നടിയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നു…

കന്നഡ സിനിമയെ പിടിച്ചു കുലുക്കി ലഹരിമരുന്ന് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. നടിക്കെതിരേ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇവരെ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ടെസ്റ്റര്‍ ആക്കണമെന്നുമൊക്കെ ട്രോളുകളുണ്ട്. ‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’ ഇങ്ങനെയായിരുന്നു നിവേദിത പറഞ്ഞത്.

Read More

‘ഏട്ടപ്പന്‍’ ഒടുവില്‍ പെട്ടു ! യൂണിവേഴ്‌സിറ്റി കോളജിലെ മുഖ്യവില്ലനെ തിരുവല്ല പോലീസ് പൊക്കിയത് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ;ഏട്ടപ്പന്‍ ഒളിവില്‍ കഴിഞ്ഞത് മണല്‍മാഫിയ തലവന്റെ വീട്ടില്‍…

യൂണിവേഴ്‌സിറ്റി കോളജ് ക്യാമ്പസും ഹോസ്റ്റലും വര്‍ഷങ്ങളായി അടക്കിവാണ എസ്എഫ്‌ഐ നേതാവ് ”ഏട്ടപ്പന്‍” എന്ന എസ്. മഹേഷി(32)നെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല പോലീസ് സാഹസികമായി പിടികൂടി. തിരുവല്ല, ഇരവിപേരൂര്‍ ഓതറയ്ക്കടുത്ത് കോഴിമലയില്‍ മണല്‍ മാഫിയാത്തലവന്റെ വീട്ടില്‍ ഒളിവില്‍കഴിഞ്ഞ ഇയാളെ എസ്.ഐ: ആര്‍.എസ്. രഞ്ജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സ്ഥലത്ത് റെയ്ഡിനെത്തിയപ്പോഴാണ് ഏട്ടപ്പന്‍ കുടുങ്ങിയത്. മണല്‍ മാഫിയയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു മഹേഷ് പിടിയിലായത്. താന്‍ നിരപരാധിയാണെന്നും പോലീസിനെക്കണ്ട് പേടിച്ചോടിയതാണെന്നുമാണ് മഹേഷ് ആദ്യം പറഞ്ഞത്. സ്വദേശം എവിടെയാണെന്ന ചോദ്യമാണ് ഇയാളെ കുടുക്കിയത്. കൊല്ലം ജില്ലയിലെ പടപ്പക്കര എന്നായിരുന്നു ഉത്തരം. എന്നാല്‍, കൊല്ലം ജില്ലക്കാരനായ എസ്.ഐയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മഹേഷിനായില്ല. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണര്‍ ഹര്‍ഷിത…

Read More

ക്ഷേത്ര പറമ്പില്‍ കഞ്ചാവ് ചെടി തഴച്ച് വളര്‍ന്നത് ഒന്നരയാള്‍ പൊക്കത്തില്‍ ! അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

ക്ഷേത്രപ്പറമ്പില്‍ നിന്നു കണ്ടെത്തിയത് തഴച്ചു വളര്‍ന്ന കഞ്ചാവ് ചെടികള്‍. പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്ത് ചേര്‍ന്നുള്ള ഭാഗത്താണ് ചെടികള്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് കാടുപിടിച്ച സ്ഥലത്തു നിന്നാണ് ഏകദേശം ഒന്‍പത് അടിയും അഞ്ച് അടി ഉയരത്തിലുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നിറയെ ശാഖകളോട് കൂടിയ ഒന്നരയാള്‍ പൊക്കത്തിലുള്ള ചെടികള്‍ പൊന്തക്കാടിനുള്ളില്‍ തഴച്ച് വളരുകയായിരുന്നു. കാടുവെട്ടിത്തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍്ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പറിച്ചെടുത്ത ചെടികള്‍ പിന്നീട് നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചെടികള്‍ നട്ടുവളര്‍ത്തിയതാണെന്ന് തോന്നുന്നില്ലെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടങ്ങളില്‍ നിന്ന് വളര്‍ന്നതാകാം ചെടികള്‍ എന്നാണ് വിലയിരുത്തല്‍.

Read More

ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയം മൂത്തപ്പോള്‍ കോളജ് വിദ്യാര്‍ഥിനായായ കാമുകിയ്ക്ക് സമ്മാനിച്ചത് കഞ്ചാവും മദ്യവും ! പിന്നീട് കഞ്ചാവിനും മദ്യത്തിനും പണം കണ്ടെത്താനായി കമിതാക്കള്‍ തെരഞ്ഞെടുത്ത വഴി ഞെട്ടിക്കുന്നത്…

മോഷണക്കേസില്‍ അറസ്റ്റിലായ കമിതാക്കളെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ കോളജ് വിദ്യാര്‍ഥിനിയായ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയതെന്നും പോലീസ് വെളിപ്പെടുത്തി. മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ ഇരുവരും മോഷണവും പിടിച്ചു പറിയും പതിവാക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവില്‍ ഇരുവരും അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ…

Read More

ഇവന്മാര്‍ ചിരിപ്പിച്ചു കൊല്ലും ! ‘590 കിലോ കഞ്ചാവ് കിട്ടിയിട്ടുണ്ട് ഉടമകള്‍ എത്രയും വേഗം ബന്ധപ്പെടുക; അസം പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കിടിലന്‍ തമാശ…

‘ഒരു വസ്തു കളഞ്ഞുകിട്ടിയിട്ടുണ്ട് ഉടമകള്‍ ഈ വിലാസത്തില്‍ ബന്ധപ്പെടുക’ എന്ന പത്രപരസ്യം കണ്ടിട്ടില്ലേ. ഏതാണ്ട് ഇതിനു സമാനമായ ഒരു പോസ്റ്റാണ് അസം പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് കണ്ടവര്‍ ആദ്യമൊന്നു ഞെട്ടി പിന്നെ ചിരിയോടു ചിരി. കാരണം 590 കിലോഗ്രാം കഞ്ചാവാണ് പൊലീസുകാര്‍ പിടിച്ചത്. ഈ കഞ്ചാവിന്റെ ഉടമയെ രസകരമായി ട്രോളുന്നതായിരുന്നു അസം പൊലീസിന്റെ പോസ്റ്റ്. ”ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും ചഗോളിയ ചെക്ക് പോയിന്റിനു സമീപം കഴിഞ്ഞ രാത്രി നഷ്ടമായിട്ടുണ്ടോ? പേടിക്കേണ്ട. ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ദയവായി ദുഹ്ബ്രി പൊലീസുമായി ബന്ധപ്പെടൂ. അവര്‍ നിങ്ങളെ സഹായിക്കും, തീര്‍ച്ച. അഭിനന്ദനങ്ങള്‍ ടീം ദുഹ്ബ്രി”- അസം പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഞ്ചാവ് നിറച്ച പെട്ടികള്‍ അടക്കിവച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു.കഞ്ചാവു കടത്തുകാരെ ട്രോളിയുള്ള പൊലീസിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതോടെ…

Read More

പ്രധാന ഇടനിലക്കാര്‍ വിദ്യാര്‍ഥികളും സ്ത്രീകളും ! കേസില്‍ നിന്നു രക്ഷിക്കാന്‍ 10 അഭിഭാഷകര്‍;കഞ്ചാവ് സൂക്ഷിക്കുന്ന മുറികള്‍ക്ക് പുറത്ത് കടിച്ചുകീറാന്‍ തയ്യാറായി നായ്പ്പട;ശിങ്കരാജിന്റെ മയക്കു മരുന്ന് സാമ്രാജ്യം ജൊവാക്വിം ഗുസ്മാനെപ്പോലും അമ്പരപ്പിക്കുന്നത്

കോട്ടയത്ത് പിടിയിലായ കമ്പത്തെ കഞ്ചാവ് രാജാവ് ശിങ്കരാജിനെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിങ്കരാജ് (പാണ്ഡ്യന്‍ 63) കോട്ടയത്തു രഹസ്യ ഇടപാടിനെത്തിയപ്പോഴാണു പിടിയിലായത്. കമ്പം ഉത്തമപുരം സ്വദേശിയാണ് ഇയാള്‍. ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ കുടുക്കിയത്. നാല്‍പ്പത് വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ ആദ്യമായാണ് കേരള പോലീസിന്റെ പിടിയിലാകുന്നത്. കമ്പത്തു നിന്നു കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് ശിങ്കരാജ്. ഇയാളുടെ നേതൃത്വത്തില്‍ ഉത്തമപുരത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നത്. ജില്ലയിലെ അടുത്ത അനുയായിക്ക് കഞ്ചാവ് നല്‍കാന്‍ ശിങ്കരാജ് നേരിട്ട് എത്തുമെന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടര്‍ന്ന് ഡിെവെ.എസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി നഗരത്തില്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയ പ്രതിയെ…

Read More

മറ്റുള്ളവരുടെ മുമ്പില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഗംഭീര പ്രകടനം!…കൈയ്യില്‍ പൊതിയുമായി കോഴിക്കോട്ട് അങ്ങോളമിങ്ങോളം കറക്കവും;സംശയം തോന്നിയ പോലീസ് യുവതിയെ പൊക്കിയപ്പോള്‍ പുറത്തു വന്നത് കണ്ണുതള്ളിക്കുന്ന കാര്യങ്ങള്‍…

ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ച് സുഗമമായി കഞ്ചാവ് വില്‍പ്പന നടത്തിയ യുവതി പിടിയില്‍. കൂട്ടാളി ഒളിവിലാണ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് കഞ്ചാവ് കടത്താറുള്ളത്. ഇങ്ങനെ കടത്തി കൊണ്ട് വരുന്ന കഞ്ചാവ് ജംഷീന സ്വന്തം വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്. തുടര്‍ന്ന് പല തവണകളായി സലീമിന് എത്തിച്ച് കൊടുക്കും. ഇങ്ങനെ ശേഷം സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. കോഴിക്കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായാണ് യുവതി കോഴിക്കോട്ട് പിടിയിലാകുന്നത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഫറൂഖ് സ്വദേശി ജംഷീന കുടുങ്ങിയത്. മുമ്പും പ്രധാന ഏജന്റായ ഫറൂഖ് സ്വദേശി സലീമുമായി ചേര്‍ന്ന് പലതവണ ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് യുവതി പോലീസിന് മൊഴി നല്‍കി. സലിമാണ് ചെറിയ പൊതികളാക്കി കോഴിക്കോട് ജില്ലയിലെ വിവിധ…

Read More