ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുവാണ് കഞ്ചാവ്. വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന കഞ്ചാവ് ചില രാജ്യങ്ങളില്‍ നിയമവിധേയമാണെങ്കിലും ഇന്ത്യയുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നിരോധിത വസ്തുവാണ്. ഇന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ തഴച്ചു വളരുന്നത്. ഒരു തവണ മാത്രം കഞ്ചാവ് വലിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നു കരുതുന്നവരാണ് ഒട്ടുമിക്ക കൗമാരക്കാരും. എന്നാല്‍ കഞ്ചാവിന്റെ ഒറ്റത്തവണ ഉപയോഗം പോലും കൗമാരക്കാരിലെ തലച്ചോറില്‍ ഏറെ ആശങ്കാകരമായ രീതിയില്‍ മാറ്റം സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇത് കുട്ടികളിലെ പേടിയേയും വെപ്രാളത്തെയും വര്‍ധിപ്പിക്കുന്ന തത്തിലുള്ള മാറ്റമാണ് തലച്ചോറില്‍ സൃഷ്ടിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 14 വയസ് പ്രായമായ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരില്‍ കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്സി തലച്ചോറില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇവരുടെ സ്വഭാവത്തില്‍ വളരെയേറെ മാറ്റമുണ്ടാകുന്നുണ്ടെന്നുമാണ് പഠനം പറയുന്നത്. അതായത് തലച്ചോറിലെ…
Read MoreTag: cannabis
കളക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവ് ചെടി തഴച്ചു വളരുന്നു !നട്ടതാണോ തനിയെ വളര്‍ന്നതാണോ എന്നറിയാന്‍ അന്വേഷണം നടക്കുന്നു; നട്ടു വളര്‍ത്തുന്നത് പത്തു വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റം…
കോട്ടയം: കലക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവുചെടി തഴച്ചുവളരുന്നു. ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടിലാണു കഞ്ചാവു ചെടി സുഗമമായി വളരുന്നത്. കേരളം മുഴുവന്‍ കഞ്ചാവു വേട്ടയും ലഹരിവസ്തുക്കള്‍ക്കെതിരായ ബോധവല്‍ക്കരണവും നടക്കുമ്പോഴാണ് അധികൃതരുടെ തൊട്ടടുത്തു ജില്ലാ ഭരണ സിരാകേന്ദ്രത്തില്‍ കഞ്ചാവുചെടി വളരുന്നത്. ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ, അതോ തനിയെ വളര്‍ന്നതാണോ എന്നതു സംബന്ധിച്ചു വിവരങ്ങളില്ല. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു ചെടി കണ്ടെത്തിയത്. കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നതു 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് സംഘത്തിന്റെ കണ്ണിലും ഇതു പെട്ടിട്ടില്ല. മൂന്നു ദിവസം മുന്‍പു കലക്ടറേറ്റ് പരിസരം ജീവനക്കാര്‍ ശുചിയാക്കിയിരുന്നു. അവരും ഇതു ശ്രദ്ധിച്ചില്ല. എന്തായാലും കളക്ടറേറ്റിനുള്ളിലുള്ള ആരെങ്കിലുമാണ് ചെടി നട്ടതെങ്കില്‍ ബഹുരസമായിരിക്കും.
Read Moreകോണ്‍സ്റ്റബിളിന്റെ കൈയ്യിലെ അത്തര്‍ കുപ്പി തുറന്ന ക്രൈം സ്‌ക്വാഡ് ഞെട്ടി; അത്തറിന്റെ സ്ഥാനത്ത് ഹാഷിഷ് ഓയില്‍; പോക്കറ്റില്‍ പേപ്പറില്‍ പൊതിഞ്ഞ കഞ്ചാവും; മയക്കുമരുന്നു വ്യാപാരം കൊഴുക്കുന്നതിങ്ങനെ
കോതമംഗലം: വേലി തന്നെ വിളവുതിന്നാല്‍ എന്തു ചെയ്യും. ഹാഷിഷ് ഓയിലും കഞ്ചാവും സൂക്ഷിച്ചതിന് തൃശൂരില്‍ പോലീസുകാരനെ അറസ്റ്റു ചെയ്തു. തൃശൂര്‍ കെ എ പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ അടിവാട് സ്വദേശി മുഹമ്മദിനെയാണ് എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ഊന്നുകല്‍ പൊലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ച നെല്ലിമറ്റത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തത്. ചെറിയ അത്തര്‍കുപ്പിയിലാണ് ഓയില്‍ സൂക്ഷിച്ചിരുന്നത്. 10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കഞ്ചാവുകേസില്‍ അറസ്റ്റിലായ അജ്മല്‍(28), ജിതിന്‍(21) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊക്കിയത് എന്നാണ് സൂചന.കേസെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടമായതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. അടുത്തിടെയായി ജില്ലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്ത് ഊര്‍ജ്ജിതമായിരുന്നു. വിദ്യാലയങ്ങള്‍…
Read More