2018ലെ പ്രളയകാലം മുതല്‍ തുടങ്ങിയതാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ ആക്കിക്കൊണ്ടുള്ള സൈബര്‍ തള്ളുകള്‍. പ്രളയകാലത്തെ കേരളത്തെ രക്ഷിച്ച രക്ഷകനായാണ് സൈബര്‍ സഖാക്കള്‍ പിണറായിയെ വാഴ്ത്തുന്നത്. എന്നാല്‍ പ്രളയം മനുഷ്യസൃഷ്ടിയാണെന്നും പിണറായിയുടെ ഭരണത്തിന്റെ പിടിപ്പു കേടുകൊണ്ട് സംഭവിച്ചതാണെന്നുമുള്ള ആക്ഷേപങ്ങളും അന്നേയുണ്ടായിരുന്നു. ഡാം മാനേജ്മെന്റിലെ വീഴ്ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും തള്ളിത്തള്ളി ‘ക്യാപ്റ്റന്‍’ ആക്കുമ്പോള്‍ വെള്ളിടിപോലെ സര്‍ക്കാരിനു മേല്‍ പതിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. ഒരു പ്രമുഖ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.…
Read More