കേരളം ലോക്ക് ഡൗണിലേക്ക് പോയിട്ടും ബിവറേജസ് ഔട്ട്ലെറ്റുകള് അടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായിട്ടില്ല. പഞ്ചാബിനെയും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്നിടുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് ബിവറേജസ് ഔട്ട്ലെറ്റുകള് അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. പഞ്ചാബിലെ മദ്യഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ് താനും. പഞ്ചാബില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ മദ്യനയത്തെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ മദ്യവില്പന ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ മുതല്‍ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികള്‍ തന്നെ അറിയിക്കുന്നത്. ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം…
Read More