ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍…നോക്കുന്നോ ? കയ്യില്‍ പൈസവേണ്ടേ എന്നു പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാകുമെടാ…എന്നായിരുന്നു ആ വലിയ മനുഷ്യന്റെ മറുപടി; നടന്‍ ദേവന്‍ മനസ്സു തുറക്കുന്നു…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. ഈ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ആദ്യമായി വെച്ച വീടിനെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ദേവന്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ദേവന്‍ പറഞ്ഞതിങ്ങനെ…സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു അത് ഒരു ദിവസം രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി?. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത് ജീവിതത്തില്‍ എനിക്ക്…

Read More

ക്യാപ്റ്റന്റെ ടൈമിംഗ് തെറ്റിയതോടെ ഇടി ഉമ്മറിന്റെ താടിയെല്ല് തകര്‍ത്തു;എന്റെ വീട്ടിലെ മീന്‍മുട്ട ഫ്രൈ കഴിച്ചിട്ട് നീ എന്റെ താടിയെല്ലു തന്നെ തകര്‍ത്തല്ലോടായെന്ന് ഉമ്മര്‍; മറക്കാന്‍ കഴിയില്ല മലയാള സിനിമയിലെ ഈ അരിങ്ങോടരെ…

മറക്കാനാവാത്ത അനവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചതിനു ശേഷമാണ് മലയാളികളുടെ പ്രിയ ക്യാപ്റ്റന്‍ വിടവാങ്ങുന്നത്.സൈന്യത്തിലെ ഉയര്‍ന്ന ജോലി രാജി വച്ച ശേഷമായിരുന്നു കലയ്ക്കായി ആ ജീവിതം ഉഴിഞ്ഞു വച്ചത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയരായ നസീറും മധുവുമെല്ലാം അണി നിരന്ന രക്തം എന്ന ജോഷി ചിത്രത്തിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. നസീറും മധുവും ഉമ്മറും തിലകനുമെല്ലാമായി ബന്ധപ്പെട്ട് ക്യാപ്റ്റന് ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ സിനിമാ അഭിനയത്തിനിടയില്‍ ഉമ്മറിന്റെ താടിയെല്ല് ക്യാപ്റ്റന്‍ ഇടിച്ചു തകര്‍ത്തു. ഐവി ശശിയുടെ അതിരാത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അത്. കസ്റ്റംസ് ഓഫീസറായ ക്യാപ്റ്റന്‍രാജു കള്ളക്കടത്തുകാരനായ ഉമ്മറിനെ പിടിക്കാന്‍ പോകുന്നതായിരുന്ന രംഗം. ചെന്നൈ അരുണാചലം സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിംഗിനിടയിലെ ഒരു സ്റ്റണ്ടു രംഗത്തിനിടയില്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഇടി ഉമ്മറിന്റെ താടിയെല്ലില്‍ കൊണ്ടു. സംഘട്ടന സംവിധായകന്‍ ത്യാഗരാജന്റെ നിര്‍ദേശ പ്രകാരം അടിക്കുന്നതായുള്ള അഭിനയത്തിനിടയില്‍ ടൈമിംഗ് തെറ്റിപ്പോയതായിരുന്നു. ഉമ്മറിന്റെ കള്ളക്കടത്തു കേന്ദ്രത്തിലേക്ക്…

Read More