പെട്രോള്‍ പമ്പില്‍ നിന്ന് 3,000 രൂപയ്ക്ക് ഡീസല്‍ അടിച്ചതിനുശേഷം പണം നല്‍കാതെ പമ്പ് ജീവനക്കാരനെ കബളിപ്പിച്ച് കാറുടമ മുങ്ങി. ചങ്ങരംകുളത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചങ്ങരംകുളം തൃശൂര്‍ റോഡിലെ പെട്രോള്‍ പമ്പില്‍ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസല്‍ അടിക്കുകയായിരുന്നു. ഡീസല്‍ അടിച്ച് കഴിഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വാഹനം അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. പമ്പ് ജീവനക്കാരന് പിറകെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത്. കാറിന്റെ നമ്പര്‍ മാറ്റം വരുത്തിയ നിലയിലാണ്. പമ്പുടമ ചങ്ങരംകുളം പോലീസില്‍ പരാതി നല്കി.
Read MoreTag: car
വലിയ പാറക്കല്ലു കൊണ്ട് കാര്‍ തകര്‍ത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ! യാത്രക്കാര്‍ക്ക് മര്‍ദ്ദനം
ദശീയപാത ചന്തപ്പുരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. കാറിലെത്തിയ അഞ്ച് അക്രമികള്‍ക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന സംഭവവികാസങ്ങളാണ് സെന്റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകുന്നേരം അരങ്ങേറിയത്. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ലു പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെ മര്‍ദിച്ചു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പോലീസ് എത്തും മുന്‍പേ ഇരുവിഭാഗവും കാറുകളുമായി കടന്നു. കാര്‍ ഉരഞ്ഞതിനെച്ചൊല്ലി അസീമും തൃപ്രയാര്‍ സ്വദേശികളും നേരത്തേ തന്നെ തര്ക്കത്തിലേര്പ്പെട്ടിരുന്നത്രെ. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പോലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.
Read Moreഉയരത്തില്‍ നിന്ന് കുത്തനെ താഴേക്ക് വന്ന ഇരുമ്പു വടി കാറിനുള്ളിലേക്ക് തുളച്ചു കയറി ! ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ…
ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ ഇരുമ്പു വടി കാറിനുള്ളിലേക്ക് തുളച്ചു കയറി. കാറിന്റെ റൂഫ് തുളച്ച് സീറ്റിന് തൊട്ടരികില്‍ ‘ലാന്‍ഡ്’ ചെയ്ത ഇരുമ്പു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ മെട്രോ തൂണിന് താഴെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ജിതേന്ദ്ര യാദവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെട്രോ തൂണില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ ഇരുമ്പു വടിയാണ് കാറിന്റെ റൂഫ് തുളച്ച് അകത്തുകയറിയത്. തൊഴിലാളിയുടെ കൈയില്‍ നിന്ന് ലംബമായി വീണ ഇരുമ്പു വടി റോക്കറ്റ് പോലെയാണ് താഴെ പതിച്ചത്. കാറിന്റെ മെറ്റല്‍ റൂഫ് തുളച്ചു അകത്തെത്തിയ ഇരുമ്പുവടിയില്‍ നിന്ന് ജിതേന്ദ്ര യാദവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സീറ്റിന് തൊട്ടരികിലാണ് ഇരുമ്പുവടി വന്നു വീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read Moreഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തൊടുപുഴയില്‍ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു ! കാര്‍ വന്നത് മധുരയില്‍ നിന്ന്
മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ മുണ്ടന്മുടി പുത്തന്‍പുരയ്ക്കല്‍ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.15നാണ് വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ മുണ്ടന്മുടി ഭാഗത്തുവച്ച് അപകടം ഉണ്ടായത്. മധുരയില്‍ പോയി മടങ്ങിവന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പു നോക്കിയാണ് ഇവര്‍ ഇതുവഴി വന്നതെന്നാണ് റിപ്പോര്‍ട്ട്. എളുപ്പവഴിയായി ഗൂഗിള്‍മാപ്പ് നിര്‍ദേശിച്ച വഴിയിലൂടെയായിരുന്നു ഇവര്‍ വന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ളതാണ് ഈ ഭാഗത്തെ റോഡ്. ഇവിടെവെച്ച് കാറിന്റെ നിയന്ത്രണം വിടുകയും അതുവഴി നടന്നുവരികയായിരുന്ന കുട്ടിയമ്മയെ ഇടിക്കുകയുമായിരുന്നു. കുട്ടിയമ്മയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര് വശത്തെ തിട്ടയില്‍ ഇടിച്ചാണു നിന്നത്. കാറിന്റെ മുന്‍വശത്തും വശങ്ങളിലും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ന്നു. അതേസമയം റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടത്തിന്…
Read Moreനിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ മരത്തിലിടിച്ച് നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം ! വീഡിയോ
മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു. ആറുമാസം മുന്‍പ് കല്യാണം കഴിച്ച നവദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര് ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പൊലീസ് അറിയിച്ചു. ഹാര്‍ദ ജില്ലയിലാണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന നാലുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. മരിച്ചവര്‍ 25നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.
Read Moreഡീസല്‍ കാറുകള്‍ 2027 വരെ മാത്രം ? റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം…
അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്സിഷന് കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എനര്‍ജി ട്രാന്സിഷന് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്സ്പോര്ട്ടേഷന്…
Read Moreരണ്ടു മണിക്കൂര്‍ വെറുതെ കണ്ണടച്ചിരുന്നാല്‍ മതി ! എത്തുക 25 ലക്ഷത്തിന്റെ കാര്‍; അനുഭവം തുറന്നു പറഞ്ഞ് അഷിക അശോകന്…
താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി അഷിക അശോകന്. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നടി പങ്കുവച്ചത്. കാസ്റ്റിങ് കോര്‍ഡിനേറ്റര്‍ ആയി ചമഞ്ഞ് ഒപ്പം കൂടിയ വ്യക്തിയാണ് പ്രലോഭനവുമായെത്തിയത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനം. താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ കയറി പിടിച്ചു ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി വെളിപ്പെടുത്തി. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയുടെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു അഷിക. ‘ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോയെന്നാണ്’ അയാള്‍ പറഞ്ഞതെന്നും പിന്നീട് അയാളെ തല്ലിയെന്നും അഷിക പറയുന്നു. അഷികയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു തമിഴ് സിനിമ വന്നു. ഞാന്‍ അഭിനയയിക്കാന്‍ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു…
Read Moreമുഖ്യമന്ത്രിയുടെ സുരക്ഷ ! കുഞ്ഞിന് മരുന്നു വാങ്ങാന്‍ എത്തിയ കുടുംബത്തിനെ ഭീഷണിപ്പെടുത്തി പോലീസ്…
കാലടി മറ്റൂരില്‍ കുഞ്ഞിന് മരുന്നുവാങ്ങാന്‍ എത്തിയ കുടുംബത്തിന് പോലീസിന്റെ ഭീഷണി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ ഇവരോട് കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കല്‍ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രിക്കും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെന്ന് കുടുംബം പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. അപ്പോള്‍ അവിടെ പാഞ്ഞെത്തിയ എസ്ഐ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്ഐ തട്ടിക്കയറിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന്…
Read Moreനായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടറുടെ കൊടുംക്രൂരത ! ഇയാള്‍ പറയുന്നത് വിചിത്രമായ കാരണം; വീഡിയോ വൈറല്‍…
രാജസ്ഥാനില്‍ നായയെ കാറില്‍ കെട്ടിവലിച്ച ഡോക്ടര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജ്നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ മനേക ഗാന്ധി അടക്കമുള്ളവര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. പുകാര്‍ ആനിമല്‍ എന്‍ജിഒയും ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജനാണ് ഡോ. രജ്നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. വിവരം കേട്ടെത്തിയ മൃഗസ്നേഹികളാണ് കാര്‍ തടഞ്ഞ് നായയെ ചികിത്സയ്ക്കു കൊണ്ടുപോയത്. കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ കാറിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചിലര്‍ ആരോപിച്ചു. കാറില്‍ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ തടഞ്ഞ യുവാക്കളോട് ഡോക്ടര്‍ തട്ടിക്കയറുകയും ചെയ്തു. നായയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിച്ചപ്പോള്‍ ഡോക്ടര്‍ അവരോടും തര്‍ക്കിച്ചു. പോലീസെത്തിയപ്പോഴാണ്…
Read More‘വരത്തനായ’ രാജവെമ്പാല സുജിത്തിനൊപ്പം കാറില്‍ കറങ്ങിയത് ഒരു മാസം ! ആര്‍പ്പൂക്കരയില്‍ നിന്ന് പിടികൂടിയ രാജവെമ്പാലയുടെ കഥയിങ്ങനെ…
ഒരു മാസത്തോളം കാറില്‍ കയറി കറങ്ങിയ രാജവെമ്പാല ഒടുവില്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസം കൊടുംവിഷമുള്ള പാമ്പുമായാണ് താന്‍ കാറോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സുജിത്തിന്റെ വിറയല്‍ മാറുന്നില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്തിനൊപ്പം ആര്‍പ്പൂക്കരയിലെ അയല്‍വാസികള്‍ക്കു കൂടിയാണ് ആശ്വാസമായത്. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പാമ്പ് കാറില്‍ കയറിയിട്ടില്ലെന്ന അനുമാനത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്ര നടത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ…
Read More