ദരിദ്ര കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ അനര്‍ഹമായി വര്‍ഷങ്ങളോളം വാങ്ങി ഉപയോഗിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നു വിരമിച്ച,1500ല്‍ പരം ചതുരശ്ര അടിയിലേറെയുള്ള വീട്ടില്‍ താമസിക്കുന്ന ആഡംബരകാറുള്ളവര് വരെ റേഷന്‍ കടയ്ക്കു മുമ്പില്‍ ക്യൂ നില്ക്കുന്നു. വര്‍ഷങ്ങളായി റേഷന്‍കടയില്‍ നിന്നു കൈപ്പറ്റുന്നത് നിര്‍ധനര്‍ക്കുള്ള സൗജന്യ റേഷന്‍. മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു ധാന്യങ്ങള്‍ കൈപ്പറ്റിയിരുന്നവരെ ഭക്ഷ്യവകുപ്പ് പുകച്ചു പുറത്തുചാടിച്ചപ്പോള് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 6884 അനര്‍ഹര്‍. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ബിസിനസുകാരും വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലരും അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാര്‍ഡ് കൈവശം വച്ചതു വര്‍ഷങ്ങളോളം. തങ്ങള്‍ അനര്‍ഹരാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരില്‍ പലരുടെയും വിശദീകരണം. അനര്‍ഹമായി മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശംവച്ചു കൈപ്പറ്റിയ ധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കാന്‍…
Read MoreTag: car
ഭര്‍ത്താവ് ഇറങ്ങിപ്പോയപ്പോള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി ‘പാമ്പ്’ ! നേരെ ഓടിച്ചു കയറ്റിയത് ട്രാന്‍സ്ഫോമറിലേക്ക്; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറുകയും ട്രാന്‍സ്ഫോമറിലേക്ക് കാറോടിച്ചു കയറ്റുകയും ചെയ്ത മധ്യവയസ്കന് റിമാന്‍ഡില്‍. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്ലിയെ (53) ആണു സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ആഷ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളികളുണ്ടെന്ന് പറയപ്പെടുന്ന ആഷ്്ലി ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. സംഭവത്തിന്റെ ഞെട്ടലില്‍നിന്നും കീര്‍ത്തന ഇതുവരെ മുക്തയായിട്ടില്ല. വ്യാഴാഴ്ച രാത്രി 10.50നാണ് സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീര്‍ത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവേ തട്ടുകടയില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്തു കാര്‍ നിര്‍ത്തി. മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറില്‍ നിന്നു വന്ന ആഷ്ലി ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറി.…
Read Moreമലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് 14 കാറുകള്‍ ! ഓടിമാറിയതു കൊണ്ട് രക്ഷപ്പെട്ടത് 50 ടൂറിസ്റ്റുകള്‍;വീഡിയോ വൈറല്‍…
മധ്യപ്രദേശില്‍ കനത്തമഴയില്‍ ഞൊടിയിടയില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുഴയില്‍ വെള്ളം ഉയരുന്നത് കണ്ട് വനത്തിനോട് ചേര്‍ന്നുള്ള ഉയര്‍ന്നപ്രദേശത്തേയ്ക്ക് ഓടി മാറിയത് കൊണ്ട് 50 ഓളം വിനോദസഞ്ചാരികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഖാര്‍ഗോണ്‍ ജില്ലയില്‍ സുഖ്ദി നദിയിലാണ് കനത്തമഴയെ തുടര്‍ന്ന് ക്ഷണനേരത്തിനുള്ളില്‍ തന്നെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇന്‍ഡോറില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയില്‍ ഒലിച്ചുപോയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 10 കാറുകള്‍ വീണ്ടെടുത്തു. എന്നാല്‍ കാറില്‍ വെള്ളം കയറി തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ആക്കാന്‍ സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Moreവൈറലാകാനല്ല…ഉദ്ദേശ്യം വേറെയാണ് ! ചാക്കില്‍ 10 രൂപയുടെ നാണയവുമായി എത്തി കാര്‍ വാങ്ങിയ യുവാവിന് പറയാനുള്ളത്…
നാണയങ്ങളുമായി എത്തി വാഹനങ്ങളും മറ്റും വാങ്ങി ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ഇക്കാലത്ത് ഒരു പതിവായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍, ഒരു ബോധവത്കരണത്തിനായി നാലുചാക്ക് നിറയെ നാണയവുമായി എത്തി ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വെട്രിവേല്‍ എന്ന യുവാവാണ് ചാക്കില്‍ നിറച്ച പണവുമായി എത്തി വാഹനവും വാങ്ങി മടങ്ങിയത്. ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,0000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്. അത് 10 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ നാണയം ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം ഇത് ശേഖരിക്കാന്‍ തുടങ്ങിയത്. ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വെട്രിവേല്‍ അഭിപ്രായപ്പെടുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരിക്ക് സമീപം…
Read Moreഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പ്രകടനം ! വീഡിയോ വൈറലായതിനു പിന്നാലെ വിമര്‍ശനം…
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പലപരിപാടികളും കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ വാഹനത്തില്‍ അഭ്യാസം കാണിച്ച് അപകടത്തില്‍പ്പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടി വരികയാണ്. പോലീസ് നടപടികള്‍ പോലും ഇത്തരക്കാരെ മരണക്കളികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കള്‍ അഭ്യാസങ്ങള്‍ തുടരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ഈ വീഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങി, തുറന്ന ഡോറില്‍ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്. ഗാസിയാബാദ് ഹൈവേയില്‍ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് യുപി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഡിയോയില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreകാറോടിക്കാന്‍ പഠിക്കുന്നതിനിടെ അപകടം ! അതും ‘പാട്ടാക്കി’ കച്ചാ ബദാം ഗായകന്; വീഡിയോ വൈറല്‍…
കടല വില്പനയ്ക്കിടെ പാടിയ ‘കച്ചാ ബദാം’ എന്ന ഗാനത്തിലൂടെ ഇന്ത്യയിലൊട്ടാകെ പ്രശസ്തനായ വ്യക്തിയാണ് പശ്ചിമ ബംഗാള്‍ സ്വദേശി ഭുബന് ബഡ്യാകര്. പാട്ട് വൈറലായതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും മറ്റും നിരവധിപേരാണ് ഭുബന്റെ ഗാനത്തിന് ചുവടുവെച്ചതും വെച്ചുകൊണ്ടിരിക്കുന്നതും. അതിനിടെ ഇക്കഴിഞ്ഞ ദിവസം ഭൂബന് ഒരു അപകടത്തില്‍ പരിക്കേറ്റിരുന്നു. സ്വദേശമായ ബിര്‍ഭൂമില്‍, പുതുതായി വാങ്ങിയ കാര്‍ ഓടിക്കാന്‍ പരിശീലിക്കുന്നതിനിടെ ആയിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഭുബന് മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കില്‍നിന്ന് മോചിതനായതിന് പിന്നാലെ അപകടത്തെ കുറിച്ചുള്ള ഗാനവുമായി എത്തിയിരിക്കുകയാണ് ഭുബന്. അമര്‍ നോതുന് ഗാരി(എന്റെ പുതിയ വണ്ടി) എന്നാണ് ഗാനത്തിന്റെ പേര്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതിനെ കുറിച്ചും ഡ്രൈവിംഗ് പഠിക്കുന്നതിനിടെ മതിലില്‍ ഇടിച്ചതിനെ കുറിച്ചുമാണ് പുതിയഗാനത്തില് ഭുബന് പറയുന്നത്. ഭുബന്റെ പുതിയഗാനം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതും കച്ചാ ബദാം പോലെ…
Read Moreപോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…
കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്ഷകന്. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…
Read Moreഇനി വണ്ടി ഞാന്‍ ഓടിക്കാം ! ഓടിക്കൊണ്ടിരുന്ന കാറിന്റെ സ്റ്റിയറിംഗില്‍ കയറി വിഷപ്പാമ്പ്; പിന്നീട് നടന്നത് ഇങ്ങനെ…
പുതുക്കാട്: ബിജെപി മണ്ഡലം പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ പന്തല്ലൂര്‍, എ.ജി. രാജേഷ് എന്നിവര്‍ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്നലില്‍ വച്ചാണ് കാറിന്റെ മീറ്റര്‍ ബോര്‍ഡില്‍ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോര്‍ഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവര്‍ ആന്പല്ലൂരിലെ സര്‍വീസ് സെന്ററില്‍ കാര്‍ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാര്‍ പരിശോധിച്ചെങ്കിലും ഡാഷ് ബോര്‍ഡിനുള്ളില്‍ അകപ്പെട്ട പാന്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പേരാന്പ്രയിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.
Read Moreവെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മൂന്നുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ ! സംഭവം ഇങ്ങനെ…
മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന് മാത്യു (31), ഭാര്യ ആഷാ മോള് ചെറിയാന് (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന് തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന് കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ…
Read Moreഒരു ചെലവുമില്ലാത്ത ഇന്ധനം ! പെട്രോളിനും ഡീസലിനും പകരം മനുഷ്യ വിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന വണ്ടികളെക്കുറിച്ചറിയാം…
പെട്രോളിന്റെയും ഡീസലിന്റെയും വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ യാതൊരു ചെലവുമില്ലാത്ത മറ്റൊരു ഇന്ധനം ഉപയോഗിച്ച് കാറോടിക്കാമെന്ന സ്ഥിതി വന്നാല്‍ എന്താവും. ഇനി എന്താണ് ആ ഇന്ധനമെന്നറിയേണ്ടേ, മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചാണ് ആ ആ വാഹനങ്ങള്‍ ഓടുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’. ഓസ്ട്രേലിയന്‍ കമ്പനിയായ അര്‍ബന്‍ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ… ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്യുവിയാണത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അര്‍ബന്‍ യൂട്ടിലിറ്റീസ്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ…
Read More