അനേകം വാഹനങ്ങളാണ് പല പോലീസ് സ്റ്റേഷനുകളിലും കിടന്ന് വെറുതേ നശിക്കുന്നത്. പല വണ്ടിയുടെയും ഭാഗങ്ങള്‍ ചില പോലീസുകാരുടെ ഒത്താശയോടെ അടിച്ചു മാറ്റുന്ന സംഘങ്ങളുമുണ്ട്. പലപ്പോഴും കേസുകള്‍ ദീര്‍ഘിക്കുന്നതു കാരണം ഉടമയ്ക്ക് വാഹനം തിരികെ കിട്ടാന്‍ വര്‍ഷങ്ങള്‍ പിടിക്കും. ഒടുവില്‍ വാഹനം ഉടമയ്ക്കു കൈമാറുമ്പോഴേക്കും വാഹനത്തിലെ പലതും നഷ്ടപ്പെട്ടിരിക്കും. ഉടമകള്‍ അന്വേഷിച്ചു വരാത്ത വാഹനങ്ങള്‍ പോലീസ് ലേലത്തില്‍ വയ്ക്കുന്നതും സാധാരണമാണ്. എന്നാല്‍ പല വാഹനങ്ങളും തുരുമ്പിച്ച്് നാശമായിരിക്കും. എന്നാല്‍ ഇവിടെ കഥ നേരെ മറിച്ചാണ്. പോലീസില്‍ നിന്നു ലേലത്തില്‍ സ്വന്തമാക്കിയ കാര്‍ പരിശോധിച്ച ആള് ഞെട്ടിപ്പോയി. കാറിന്റെ ഉള്ളിലതാ ഒരു രഹസ്യ അറ. ഈ അറ തുറന്നപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. അതിനുള്ളില്‍ കണ്ടത് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളായിരുന്നു. നാലു വര്‍ഷം മുമ്പ് 2013 ലാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്. ചെറിയ കെട്ടുകളിലായി പതിനായിരക്കണക്കിന് ഡോളര്‍ കിട്ടിയ…
Read More