സിനിമയിലെ പല താരങ്ങള്‍ക്കും ഇന്ന് കാരവാനുണ്ട്. എന്നാല്‍ കാരവാന് സംസ്കാരത്തോട് വിയോജിപ്പുണ്ടായിരുന്ന വ്യക്തിയായിരുന്നു നിര്‍മാതാവും നടനുമായ ജി.സുരേഷ്കുമാര്‍. താന്‍ ഇപ്പോള്‍ കാരവാനിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് ഓര്‍ത്തെടുക്കുകയാണ് സുരേഷ് കുമാര്‍. ഒരിക്കല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം മകള്‍ കീര്‍ത്തിയെയും ഒപ്പം കൂട്ടി. അവിടെ മമ്മൂട്ടിയുടെ കാരവാന് ഉണ്ടായിരുന്നു. അന്ന് സ്വന്തം കാരവാന് കാണിച്ചിട്ട് മമ്മൂട്ടി കീര്‍ത്തിയോട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാല്‍ നിന്റെ അച്ഛന് അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാര്‍ ഓര്‍മിക്കുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തുടക്ക കാലത്ത് കാരവന് സംസ്കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ…
Read MoreTag: caravan
മൂത്രം ഒഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവൊന്നുമില്ല ! സ്വന്തം കൈയ്യിലെ കാശ് മുടക്കി കാരവാന് എടുത്തത് എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി; വെട്ടിത്തുറന്നു പറഞ്ഞ് മാലാ പാര്‍വതി…
സിനിമയുടെ ലൊക്കേഷനില്‍ പലപ്പോഴും നടിമാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി മാലാ പാര്‍വതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. ഈ പോസ്റ്റ് വലിയ ചര്‍ച്ചയുമായി.സെറ്റില്‍ നടന്നത് പീഡനം അല്ലെന്നും പിന്നീട് ഇതിനെ കുറിച്ച് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ അവര്‍ പിന്നാലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന് ആവശ്യപ്പെട്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയുമായി മാലാ പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും മൂത്രം ഒഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാല്‍ സ്വന്തം കാശ് മുടക്കിയാണ് താന്‍ കാരവന് എടുത്തതെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read More