പത്തനംതിട്ടയില്‍ എടിഎമ്മില്‍ കുടുങ്ങിയ കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എടിഎമ്മിന്റെ മുന്‍വശം തകര്‍ന്നു. പത്തനംതിട്ട റാന്നി ഉതിമൂട്ടിലെ എടിഎം ആണ് തകര്‍ന്നത്. ഫെഡറല്‍ ബാങ്ക് ഉതിമൂട് ശാഖയുടെ ഉടമസ്ഥതയിലുള്ള എടിഎം ആണ്. തകര്‍ക്കപ്പെട്ട നിലയില്‍ അല്ലെങ്കില്‍ മോഷണ ശ്രമം നടന്നു എന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്ന തരത്തിലായിരുന്നു സാഹചര്യം. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് മോഷണശ്രമം അല്ല എന്ന് വ്യക്തമായത്. തോപ്പില്‍ ചാര്‍ലി എന്ന ആള് അഞ്ഞൂറ് രൂപ പിന്‍വലിക്കാന്‍ വേണ്ടി എടിഎമ്മില്‍ എത്തിയതായിരുന്നു. മെഷീനില്‍ കാര്‍ഡ് കുടുങ്ങിയതിനെത്തുടര്‍ന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എടിഎമ്മിന്റെ മുന്‍വശം വെളിയിലേക്ക് തള്ളിവരികയായിരുന്നുവെന്നാണ് വിവരം.
Read More