കളിക്കാരന്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു കഴിഞ്ഞാലും ക്രിക്കറ്റുമായി ബന്ധമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. കിക്കറ്റ് കമന്റേറ്ററായും പരിശീലകരായും ടിവി അവതാരകരായും അംപയര്‍മാരായും ക്രിക്കറ്റ് അക്കാദമികളുടെ തലപ്പത്തും സംഘടനാ നേതൃത്വത്തിലുമൊക്കെ തിളങ്ങുന്ന എത്രയോ മുന്‍താരങ്ങളുണ്ട്. എന്നാല്‍ അപൂര്‍വം ചിലര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അതുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിലേക്ക് ജീവിതം പറിച്ചു നടാറുണ്ട്. അത്തരമൊരാളാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സേവ്യര്‍ ദോഹര്‍ട്ടി. 2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന സ്പിന്നര്‍ സേവ്യര്‍ ദോഹര്‍ട്ടി വിരമിച്ചതിനുശേഷം തിരഞ്ഞെടുത്തത് ആശാരിപ്പണി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എസിഎ ആണ് വിരമിച്ചതിനു ശേഷം പുതിയ തൊഴില്‍ കണ്ടെത്തിയ ദോഹര്‍ട്ടിയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ടത്. തന്റെ പുതിയ തൊഴിലിനെക്കുറിച്ചും എങ്ങനെ ഇവിടേക്കെത്തി എന്നുമൊക്കെ ദോഹര്‍ട്ടി ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഒട്ടേറെപ്പേരാണ് സ്പിന്നറുടെ വേഷം അഴിച്ചുവച്ച് ആശാരിയായ…
Read More