ഉത്രവധക്കേസില്‍ വിധി വരാനിരിക്കെ രാജസ്ഥാനില്‍ നടന്ന സമാനമായ കേസിനെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം നിഷേധിച്ചതിനോടൊപ്പമാണ് സുപ്രീകോടതി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ പാമ്പു കടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന. 2019 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുന്‍ജുഹുനു ജില്ലയിലാണ് മരുമകള്‍ അല്പന അമ്മായിഅമ്മയായ സുബോദ് ദേവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. അല്പനയുടെ ഭര്‍ത്താവ് സച്ചിന് സൈനികനാണ്. ഭര്‍ത്യവീട്ടില്‍ കഴിഞ്ഞിരുന്ന അല്പന അവിടെവച്ച് മനീഷ് എന്ന യുവാവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇത് സുബോദ് ദേവി കണ്ടെത്തിയതിനെതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അല്പന പാമ്പാട്ടിയുടെ പക്കല്‍ നിന്നും പാമ്പിനെ വാങ്ങുന്നത്. അതിനുശേഷം സുബോദ് ദേവിയുടെ കിടക്കയില്‍ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാര്‍…
Read MoreTag: case
ഇനി ജയിലില്‍ കിടന്ന് ആര്‍പ്പോ വിളിക്കാം !’ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ക്കെതിരേ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്; ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഇങ്ങനെ…
ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ക്ക് എട്ടിന്റെ പണിയുമായി കോടതി. സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളെ പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതരത്തില്‍ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങള്‍ പരിപാടിയുടെ കമാനത്തില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ്. സ്ത്രീകളുടെ രഹസ്യ ഭാഗങ്ങള്‍ പരസ്യമായി കലാ രൂപത്തില്‍ ചിത്രീകരിച്ച കമാനം ഉണ്ടാക്കുകയായിരുന്നു സംഘാടകര്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം ഇത് കുറ്റകരമാണ്. മാത്രമല്ല അശ്ലീലകരമായ ഈ കമാന ദൃശ്യത്തിനു മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ദൃശ്യവും സംഘാടകര്‍ വയ്ച്ചിരുന്നു. ഭരണഘടനയേയും അവഹേളിച്ചു എന്ന് കേസില്‍ പരാമര്‍ശം ഉണ്ട്.. ബിജെപി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോന് നല്കിയ ഹര്‍ജിയില്‍ എറണാകുളം മജിസ്ട്രേട്ട് കോടതിയാണു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നപ്പോഴാണ് കോടതി വഴി നടപടിയിലേക്ക് പരാതിക്കാരി നീങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചു,…
Read More