ഉപഭോക്താക്കളെ പിടിക്കാന്‍ പുതിയ പദ്ധതികളുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. അംഗങ്ങള്‍ക്കായി പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ ഇരിക്കേ, നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാനായ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്ക്രിപ്ഷന് പുതുക്കലും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ഭീതി ഏറെക്കുറെ ഒഴിഞ്ഞ സാഹചര്യത്തില്‍ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പോയി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് കുറെയധികം ആളുകള്‍ മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നത്. ഡെലിവറിയില്‍ മുന്‍ഗണന നല്‍കുക, മണിബാക്ക് ഗ്യാരണ്ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 2020ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്. 2021ല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം എന്ന മട്ടില്‍ അവതരിപ്പിച്ച സൊമാറ്റോ പ്രോ പ്ലസ് ഇതിനോടകം തന്നെ കമ്പനി നിര്‍ത്തി. പുതിയ പ്രീമിയം പ്ലാന്‍…
Read MoreTag: cashback
വാട്സ്ആപ്പിലൂടെ പണം അയച്ചാല്‍ ആകര്‍ഷകമായ കാഷ്ബാക്ക് ! പുതിയ ഓഫറിനെക്കുറിച്ചറിയാം…
ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമവുമായി വാട്സ്ആപ്പ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതേ വഴിയില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനാണ് വാട്സ്ആപ്പിന്റെ നീക്കം. ഓഫറിന് അര്‍ഹരായവരുടെ വാട്സ്ആപ്പ് ബാനറില്‍ ഗിഫ്റ്റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക്…
Read More