സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ എന്നീ സമുദായങ്ങളെയാണ് പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു. നേരത്തെ എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എസ്ഇബിസി പട്ടികയിലും എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു.
Read MoreTag: caste
എനിക്ക് മുറിക്കാന്‍ ജാതിവാല് ഇല്ല ! തനിക്ക് ‘നവ്യ നായര്‍’ എന്ന പേരു വന്നതിനെപ്പറ്റി നടി നവ്യ
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നവ്യ നായര്‍. സ്കൂള്‍ കലോത്സവവേദിയില്‍നിന്ന് സിനിമയിലേക്ക് എത്തിയ നവ്യ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് താരം ഇടവേളയെടുത്തെങ്കിലും അടുത്തിടെയായി വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സിനിമയ്ക്ക് പുറമെ ടിവി പരിപാടികളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ, പേര് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യ. ‘എനിക്ക് മുറിക്കാന്‍ ജാതിവാല് ഇല്ല; ഞാന്‍ ഇപ്പോഴും ധന്യ വീണയാണ്’ നവ്യ വ്യക്തമാക്കുന്നു. ഔദ്യോഗിക പേര് നവ്യ നായര്‍ എന്നല്ലെന്നും അതിനാല്‍ ജാതിവാല് മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നവ്യാനായര്‍ എന്നത് താന്‍ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും(സംവിധായകന് സിബി മലയില്‍) മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായര്‍ പറയുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും…
Read Moreകെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം; വിദ്യാർഥികളുടെ സമരത്തെക്കുറിച്ച് പഠിച്ച് വിദഗ്ധസമതി; റിപ്പോർട്ടിൽ പറയുന്ന കാര്യം ഇങ്ങനെ…
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയമായ അധിക്ഷേപത്തേയും വിദ്യാർഥികളുടെ സമരത്തേയും കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജാതി അധിക്ഷേപം ഉൾപ്പെടെ കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരേ ഉയർന്ന വിദ്യാർഥികളുടെ പരാതിയിൽ കഴന്പുണ്ടെന്ന റിപ്പോർട്ടാണു സമിതി സമർപ്പിച്ചതെന്നാണു വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാരിന്റെ തുടർ നടപടി വൈകാതെയുണ്ടാകും. ജാതി അധിക്ഷേം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ഉന്നയിച്ചത്. ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥി സമരങ്ങൾ അതിരൂക്ഷമായി നടന്നു വരികയാണ്. സമരത്തിന് സിനിമമേഖലയിൽ നിന്നുമുള്ള വലിയ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെയും മുൻ നിയമസഭ സെക്രട്ടറി എൻ.കെ. ജയകുമാറിന്റെയും നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. കഴിഞ്ഞയാഴ്ച ഇവർ കോട്ടയത്തെത്തി വിദ്യാർഥികളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കുകയും ആരോപണവിധേയനായ ഡയറക്ടറിൽ നിന്നും…
Read More‘നമ്പൂതിരി’ വിവാദം ! ഡോ. അരുണ്‍ കുമാറിനെതിരേ യുജിസി അന്വേഷണം; ജാതി പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം…
ജാതി പറഞ്ഞ് സമൂഹത്തെ ഭിന്നിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന് നമ്പൂതിരിയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റില്‍ ജാതീയമായി അധിക്ഷേപം നടത്തിയതിന് അരുണ്‍കുമാറിനെതിരേ വന്‍ വിമര്‍ശനമാണുയര്‍ന്നത്. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തില്‍ ഭിന്നിപ്പിണ്ടാക്കുന്നതരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് കാരണമായെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്മാന് എം ജഗ്ദീഷ് കുമാര്‍ നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അരുണ്‍കുമാറിന്റെ കുറിപ്പിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരായ പരാതികള്‍ യുജിസിക്ക്…
Read More