പാര്‍ക്കില്‍ മരങ്ങളിലേക്ക് കയറാതെ തീ പടരുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ സംഭവം അതല്ല, തീ കത്തി തീരുന്നിടത്തെല്ലാം തെളിയുന്നത് ഒരു കേടുപാടുമില്ലാത്ത പച്ച പുല്‍ത്തകിടിയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. ഈ വീഡിയോ കണ്ട് വല്ല പ്രേതസിനിമയിലെ രംഗമാണെന്നു തെറ്റിദ്ധരിക്കേണ്ട. സ്പെയിനിലെ ഒരു പാര്‍ക്കില്‍ നിന്നാണ് ഈ കാഴ്ച. വളരെ വേഗത്തില്‍ തീ പടര്ന്നുപോകുമ്പോഴും ഉണങ്ങിയ മരങ്ങളെയും തടി ബെഞ്ചുകളെയും അതൊന്നും ബാധിക്കുന്നില്ല. ഇതിനേക്കാള്‍ അത്ഭുതം, നിലത്തെ വെള്ള നിറമാണ്. ഈ വെള്ള നിറത്തിലുള്ള പ്രതലമാണ് തീ കത്തി തീരുമ്പോള്‍ പച്ചപുല്ത്തകിടിയായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ അമ്പരപ്പ് നിറച്ച വീഡിയോ ആയിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ വീഡിയോയുടെ രഹസ്യം പുറത്ത് വന്നിരിക്കുകയാണ്. പാര്‍ക്കില്‍ നിറയെ പോപ്ലര്‍ മരങ്ങളാണ്. ഇതില്‍ നിന്നും പൊഴിയുന്ന വെളുത്ത നിറത്തിലുള്ള വിത്തുകളാണ് പ്രതലത്തിന്റെ വെള്ള നിറത്തിനു കാരണം. ഒറ്റനോട്ടത്തില്‍ മഞ്ഞാണെന്നു…
Read More