മുംബൈ: കാസ്റ്റിംഗ് കൗച്ച് എന്ന ഓമനപ്പേരില്‍ നടിമാരെ ചൂഷണം ചെയ്യുന്ന നിര്‍മാതാക്കളുടെയും സംവിധായകരുടെയും കഥകള്‍ ദിനംപ്രതി പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറുവശം പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍. സിനിമരംഗത്തു നടിമാര്‍ ലൈംഗീക ചൂഷണത്തിനു വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ചില നടിമാരെ തനിക്കു നേരിട്ടറിയാമെന്നും എക്താ പറഞ്ഞു. പുതിയതായി സിനിമ ഫീല്‍ഡില്‍ വരുന്ന ഒട്ടേറെ നായികമാര്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്. നടിമാരേ വലവീശി പിടിക്കുന്നതിനുമപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് എക്ത കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും ഏക്തയുടെ തുറന്നു പറച്ചില്‍ വിവാദമാകുമോയെന്ന് കണ്ടറിയണം.
Read MoreTag: casting couch
ബോളിവുഡില്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
മീടൂ ക്യാമ്പയ്ന്‍ ഹോളിവുഡില്‍ കത്തിപ്പടരുകയാണെങ്കിലും ബോളിവുഡില്‍ ഇതിനെ കാര്യമായെടുത്തിട്ടില്ല. ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ കേസിനെ തുടര്‍ന്നാണ് മീ ടൂ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വെളിപ്പെടുത്തയത്. തന്നെ സംരക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നതിനാലാണ് തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് സണ്ണി പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഭിമുഖത്തില്‍ സണ്ണി പറഞ്ഞു. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എന്റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. എന്തായാലും സണ്ണിയെങ്കിലും ഇതിനുള്ള ധൈര്യം കാണിച്ചല്ലോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Read Moreഅഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടണം; താന്‍ പോണ്‍ അഭിനയരംഗത്ത് എത്തിപ്പെട്ടതെങ്ങനെയെന്ന് തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍
സിനിമാ മേഖലയില്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി പലര്‍ക്കും വഴങ്ങിക്കൊടുക്കല്‍. പല നടിമാരും സിനിമയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പലരും ഇത്തരം ആവശ്യങ്ങളുമായി തങ്ങളെ സമീച്ചെങ്കിലും തങ്ങള്‍ വഴങ്ങിയില്ലെന്ന് അവരില്‍ ഒട്ടുമിക്ക ആളുകളും പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ ഒരു കഥയാണ് നീലച്ചിത്രങ്ങളിലൂടെ യുവാക്കളെ ത്രസിപ്പിച്ച ബോളിവുഡ് താരം സണ്ണിലിയോണിന് പറയാനുള്ളത്. താന്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്നാണ് ഇപ്പോള്‍ സണ്ണി തുറന്നു പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഒരു പടം ഒത്തുവന്നു. എന്നാല്‍ പടത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണമെന്ന് തന്നെ സമീപിച്ചയാള്‍ പറയുകയായിരുന്നെന്ന് സണ്ണി വെളിപ്പെടുത്തുന്നു.ആ സമയത്ത് തന്റെ മുന്നില്‍ മറ്റുവഴികളൊന്നും ഇല്ലാഞ്ഞതിനാല്‍ അതിനു വഴങ്ങികൊടുക്കേണ്ടി വന്നെന്നും താരം…
Read More‘ലൈംഗികമായി വഴങ്ങേണ്ടി വന്നിട്ടുമില്ല ആരും പീഡിപ്പിച്ചിട്ടുമില്ല’; സിനിമാ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നടിമാര്‍ ഇങ്ങനെ നിര്‍മാതാവിന് സത്യവാങ്മൂലം നല്‍കേണ്ടി വരും
കൊച്ചി: മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന ‘ കാസ്റ്റിംഗ് കൗച്ച്’ അവസാനിപ്പിക്കാനുറച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമാ മേഖലയില്‍ എല്ലാം ‘ഡീസന്റ്’ ആണെന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാദമുഖങ്ങള്‍ ഇവര്‍ മുമ്പേ പൊളിച്ചടുക്കിയിരുന്നു. പിന്നീട് സിനിമസെറ്റുകളിലെ പീഡനകഥകളുടെ പരമ്പരയാണ് പുറത്തുവന്നത്. എല്ലാത്തിലും വില്ലന്‍ പള്‍സര്‍ സുനിയും. ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍. ഇതിന്റെ ആദ്യ പടിയായി നടിമാര്‍ക്ക് ഇനിമേലില്‍ രണ്ടു കരാറുണ്ടാക്കും. അഭിനയിക്കാനുള്ളതാണ് ആദ്യത്തേത്. ഇതില്‍ അവസരം ലഭിക്കാന്‍…
Read More