ഹരിപ്പാട്: സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു 31 പേർക്ക് പരിക്ക്, അഞ്ചുപേരുടെ പരിക്ക് ഗുരുതരം.ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് സമീപം ഇന്നലെ രാത്രി 10:30നാണ് അപകടം നടന്നത്. കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മംഗലാപുരത്തുനിന്നു തിരുനെൽവേലിക്ക് ടാറുമായി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിൽ 36 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 31 പേർക്ക് പരിക്കേറ്റു. പലർക്കും നിസാര പരിക്കുകളാണുള്ളത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത(44), മകൾ ജാനകി(19), തിരുവനന്തപുരം സ്വദേശി സാജൻ (23), കുന്നംകുളം സ്വദേശി സാറ(23), കല്ലമ്പലം സ്വദേശി കാർത്തികേയൻ(45) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാലരാമപുരം സ്വദേശി രാജൻ(55), തിരുവനന്തപുരം സ്വദേശികളായ സന്തോഷ് (55), വിനയൻ (55)എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം സ്വദേശികളായ ഫൗസിയ (30), മകൾ…
Read More