പൂച്ചക്കുറുക്കന്‍ ഒരു മിഥ്യാജീവിയല്ല ! പൂച്ചയുടെ ശരീരവും കുറുക്കന്റെ വാലുമുള്ള ആട്ടിടയന്മാരുടെ പേടി സ്വപ്‌നമായ പൂച്ചക്കുറുക്കനെ കണ്ടെത്തിയത് ദുരൂഹ ദ്വീപില്‍

പൂച്ചക്കുറുക്കന്‍,പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം ഉണ്ടല്ലേ… ഫ്രഞ്ച് അതീനധയിലുള്ള കോര്‍സിക എന്ന ദ്വീപില്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ പഴക്കമുള്ള കെട്ടുകഥയിരുന്നു ഝോട്ടു- വോള്‍പ് എന്ന ജീവി. പൂച്ചയുടെ ശരീരവും കുറുക്കന്റെ വാലുമുള്ള ആടുകളുടെ രക്തം കുടിക്കുന്ന ഈ ജീവി ആട്ടിടയന്‍മാരുടെ പേടി സ്വപ്നമായിരുന്നു. എന്നാല്‍ ഇത്രയും കാലം ഈ ജീവിയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സമീപകാലത്ത് ഇവയെ കണ്ടെത്തും വരെ ഇതൊരു കെട്ടുകഥയാണെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ക്യാറ്റ് ഫോക്‌സ് എന്ന പൂച്ചക്കുറുക്കന്‍ കോര്‍സികയിലെ തന്നെ കാട്ടു പൂച്ചകളിലെ ഒരു വിഭാഗമാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇതുവരെ തിരിച്ചറിയപ്പെടാത്തവയാണ് ഈ കാട്ടുപൂച്ചകള്‍. ഇപ്പോള്‍ ഡിഎന്‍എ പരിശോധനയിലാണ് ഒരു ചെറു കുറുക്കന്റെ വലുപ്പവും നീണ്ട രോമം നിറഞ്ഞ വാലിന്റെ ഉടമയുമായ ഈ പൂച്ചവര്‍ഗം വ്യത്യസ്തമാണെന്നു സ്ഥിരീകരിച്ചത്. കോര്‍സിക ദ്വീപിലെ അസ്‌കോ വനമേഖലയിലാണ് ഇവ കണ്ടുവരുന്നത്. ഇവയെ കാട്ടുപൂച്ചകളിലെ ഉപവിഭാഗമായി ഇതുവരെ…

Read More