തിരുവനന്തപുരം: കണ്ണിന് ലേശംപോലും ചുവപ്പില്ല, പിന്നെ തൊലിയാണെങ്കില്‍ പളപളാ മിന്നുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ മീനിനെ വല്ലാതങ്ങു പിടിച്ചു പോയി… ഫ്രഷ് മീനാണെന്ന് ആരോ ഉള്ളിലിരുന്ന് പറയുമ്പോലെ. പിന്നെ ഒന്നും ആലോചിച്ചില്ല. പറഞ്ഞ വില കൊടുത്ത് മീനിനെ അങ്ങു വാങ്ങിച്ചു. എന്നിരുന്നാലും ഒന്നൂടെ ഉറപ്പിക്കണമല്ലോ… കവറിലിടും മുമ്പ് തലഭാഗം ഒന്നു പൊളിച്ചു നോക്കി ഫ്രഷ് ആണെന്ന് ഉറപ്പിച്ചു. പക്ഷെ വൈകിട്ട് മീന്‍ മുറിച്ചപ്പോഴാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയ കാര്യം മനസ്സിലായത്. മീന്‍ കഷണങ്ങളില്‍ കിടന്ന് നുളയ്ക്കുന്നു നല്ല സുന്ദരന്‍ പുഴുക്കള്‍ ചന്തയില്‍ നിന്നു ചൂര വാങ്ങി പണികിട്ടിയ കഴക്കൂട്ടം അമ്പലത്തിന്‍കര സ്വദേശിനിയുടെ അനുഭവമാണിത്. കഴിഞ്ഞ ആറിന് രാവിലെ വാങ്ങിയ മീന്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം വൈകിട്ട് പാചകം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് പണി പാളിയ വിവരം മനസിലായത്. കഷണങ്ങളാക്കി ു പാത്രത്തിലാക്കിയ മീനിലേക്ക് ഉപ്പും മുളകുപൊടിയും തട്ടിയപ്പോഴാണ്…
Read More