കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നലെ രാത്രിയോടെ എത്തിച്ചു. ഭൗതിക ശരീരം ദർശിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരും നിരവധി വിശ്വാസികളുംദേവലോകത്തെ അരമനയിലെത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ഇന്നു രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം എട്ടോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതു ദർശനത്തിനായി അരമന കോന്പൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റി. ഉച്ചകഴിഞ്ഞ് മൂന്നിനു് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്നു ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചരയോടെഅരമന ചാപ്പലിനോടു ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേർന്നുള്ള കബറിടത്തിൽ സംസ്കാരം നടത്തി. ഇന്നലെ രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള…
Read MoreTag: catholica-bava
വിടപറയുന്നത്കുന്നംകുളത്തിന്റെ സ്വന്തം പിതാവ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയി അവരോധിക്കപ്പെട്ട ശേഷം 1985ൽ അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ( പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ) കുന്നംകുളത്ത് നൽകിയ സ്വീകരണത്തിലെ ചിത്രം. കുന്നംകുളം: 1985ലാണ് കുന്നംകുളം ഭദ്രാസനം തുടങ്ങിയത്. അന്ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ ഈ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി ഇദ്ദേഹം തന്നെയാണ് എല്ലാ സഭാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയത്. കാതോലിക്കാ ബാവായിട്ടും കുന്നംകുളം ഭദ്രാസനത്തിലെ അവസാന വാക്ക് അദ്ദേഹത്തിന്റെ തന്നെയായിരുന്നു. ബാവാ മുൻകൈയെടുത്ത് ഈ മേഖലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു. കുന്നംകുളത്ത് ജാതിമത വ്യത്യാസം നോക്കാതെ ജീവകാരുണ്യ രംഗത്ത് പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. അടുപ്പുട്ടിയിൽ ഒരു കുടുംബത്തിന്റെ വിഷമസന്ധിയിൽ ഇവർക്കു വീടു വയ്ച്ചു നല്കാൻ ഇദ്ദേഹം തന്നെ മുന്നിട്ടിറങ്ങി.…
Read Moreദരിദ്രർക്കായി നിരവധി പദ്ധതികളൊരുക്കിയ ഇടയൻ
കോട്ടയം: ആത്മീയതയിൽ ഉറച്ച ബോധ്യങ്ങളും വിശ്വാസവുമായി മലങ്കര ഓർത്തഡോക്സ് സഭയെ നയിച്ച ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ വിയോഗം വിശ്വാസികളെ കണ്ണീരിലാഴ്ത്തി. മേൽപട്ട സ്ഥാനത്തു മൂന്നര പതിറ്റാണ്ടിലേറെ അർപ്പിച്ച ശുശ്രൂഷയിലുടനീളം ദൈവം വഴിനടത്തിയതായി തിരുമേനി ആവർത്തിച്ചിരുന്നു. മലങ്കര സഭയുടെ വളർച്ചയ്ക്കും അതിലൂടെ വിശ്വാസികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും കർമ മണ്ഡലങ്ങളിലുടനീളം പ്രാധാന്യം കൊടുത്തു. സഭയുടെ മുൻ പിതാക്കന്മാരിലൂടെ പകർന്നു കിട്ടിയ സുവിശേഷാത്മക ജീവിതവും ആത്മീയപ്രകാശവും ചുറ്റുമുള്ള സമൂഹത്തിനും നന്മയ്ക്കായി ചൊരിയാൻ എപ്പോഴും ബാവ ശ്രമിച്ചിരുന്നു. അതു തന്നെയാണു മലങ്കര ഓർത്തഡോക്സ് സഭയുടെ വളർച്ചയുടെ അടിത്തറയും ബലവുമായി മാറിയതും. 30 ഭദ്രാസനങ്ങളും 33 മേൽപ്പട്ടക്കാരും 25 ലക്ഷം വിശ്വാസികളുമുള്ള ഐക്യകൂട്ടായ്മയായി മലങ്കര ഓർത്തഡോക്സ് സഭയെ വിശ്വാസബോധ്യങ്ങളിൽ ഉറപ്പിക്കുന്നതിൽ കാതോലിക്കാ ബാവ നിർണായക പങ്ക് വഹിച്ചു. കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, അഹമ്മദാബാദ്, കോൽക്കത്ത, ചെന്നൈ, ബംഗളൂരു…
Read Moreകാതോലിക്ക ബാവയുടെ സംസ്കാരം ചൊവ്വാഴ്ച; ദേവലോകം അരമനയിൽ ഒരുക്കങ്ങൾ തുടങ്ങി
കോട്ടയം: ഇന്നു പുലർച്ചെ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കബറടക്കം ചൊവ്വാഴ്ച. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 2.35നായിരുന്നു വിയോഗം.കബറടക്ക ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം ദേവലോകം അരമനയിൽ. മലങ്കര ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളത്തുനിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ദേവലോകം അരമനയിൽ ഒരുക്കങ്ങൾ തുടങ്ങി കോട്ടയം: കാലം ചെയ്ത കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം പരുമല ആശുപത്രിയിൽനിന്നു പരുമല പള്ളിയിലേക്കു കൊണ്ടുപോയി. രാവിലെ പള്ളിയിൽ എത്തിച്ചേർന്ന ഭൗതിക ശരീരത്തിൽ വിശ്വാസികൾ ആദരാജ്ഞലികൾ അർപ്പിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ…
Read More