മനുഷ്യര്‍ ക്ഷാമകാലത്തേക്ക് ഭക്ഷണം കരുതിവയ്ക്കുന്നതുപോലെ മൃഗങ്ങളും കരുതാറുണ്ടോ ? റഷ്യന്‍ സ്വദേശി അലക്സാണ്ടറിനോടാണ് ഈ ചോദ്യമെങ്കില്‍ അതേയെന്നായിരിക്കും ഉത്തരം. കാരണം ഒരു മാസത്തോളം കരടിയുടെ ഗുഹയില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ച ആളാണ് അലക്സാണ്ടര്‍. തന്നെ കരടി കൊല്ലാതെ ബാക്കിവച്ചത് ഭക്ഷണത്തിനു മുട്ടുവരുമ്പോള്‍ കഴിക്കാനായിരുന്നെന്ന് അലക്സാണ്ടര്‍ പറയുന്നു. അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി ഭക്ഷണത്തിനായി മനുഷ്യനെ മാളത്തില്‍ ഒരു മാസത്തോളം സൂക്ഷിച്ചത്. കരടി എപ്പോള്‍ വേണമെങ്കിലും മടങ്ങിവരുമെന്ന് ഭയന്ന് ജീവനോടെയിരിക്കാന്‍ താന്‍ സ്വന്തം മൂത്രം കുടിച്ചിരുന്നുവെന്ന് അലക്സാണ്ടര്‍ പറഞ്ഞു. അതേസമയം അയാളുടെ പ്രായമോ മറ്റ് വിവരങ്ങളോ അയാള്‍ക്ക് ഓര്‍മ്മയില്ലെന്നാണ് വിവരം. അതേസമയം ഈ വാര്‍ത്ത വ്യാജമാണെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ചുടുപിടിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം കൊല്ലപ്പെടാത്തത് ഒരു അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, ഇത്രയും കാലം അദ്ദേഹത്തിന് എങ്ങനെ അതിജീവിക്കാന്‍ കഴിഞ്ഞതെന്നും വലിയ…
Read MoreTag: cave
റോഡ് പണിയ്ക്കിടെ കൂട്ടുപുഴയില്‍ കണ്ടെത്തിയത് പുരാതനമായ ഗുഹ ! റോഡരികില്‍ നിന്ന് ആരംഭിക്കുന്ന ഗുഹാമുഖം നീളുന്നത്…
ഇരിട്ടി: റോഡ് പണിയ്ക്കിടെ കൂട്ടുപുഴയില്‍ പുരാതന ഗുഹ കണ്ടെത്തി. കച്ചേരിക്കടവ് പാലത്തിനും കൂട്ടുപുഴ പുതിയ പാലത്തിനും ഇടയിലാണ് ഗുഹ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. റോഡരികില്‍നിന്ന് ആരംഭിക്കുന്ന ഗുഹാമുഖം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് നീളുന്നുണ്ട്. ഇ.കെ.കെ. കരാര്‍ കമ്പനി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാള്‍ക്ക് കയറിപ്പോകാന്‍ കഴിയുന്നത്ര വലിപ്പമുള്ളതാണ് ഗുഹാമുഖം. പോലീസ് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചു. പ്രദേശത്തേക്ക് ആളുകള്‍ കടക്കാതിരിക്കാന്‍ സംരക്ഷണവേലിയും ഇതിനോടകം തീര്‍ത്തിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ പരിശോധന കഴിയുംവരെ ഇവിടങ്ങളിലെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.
Read More