മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഐ എഫ്ഐആര്‍ തീവ്രവാദികള്‍ ജെസ്നയെ വ്യാജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടത്തിയതായാണ് സിബിഐ സംശയിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സിബിഐ വ്യക്തമാക്കി. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള…
Read MoreTag: CBI
സിബിഐയെ ഞങ്ങള്‍ക്ക് കാണണ്ട വെറുത്തുപോയി…സിബിഐ എന്നു കേള്‍ക്കുമ്പോള്‍ സിപിഎം നേതാക്കളുടെ മുട്ട് കൂട്ടിയിടിക്കുന്നത് എന്തുകൊണ്ട്; കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന അന്വേഷണരീതിയോ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്…
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുമ്പോള്‍ വീണ്ടും സിപിഎമ്മിനു ഭയം. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന സി.ബി.ഐ. അന്വേഷണരീതിയാണ് പാര്‍ട്ടിയെയും പിണറായി സര്‍ക്കാരിനെയും പേടിപ്പെടുത്തുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കി. സി.ബി.ഐ. അന്വേഷണത്തിലിരിക്കുന്ന ഫസല്‍ വധക്കേസില്‍ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ടി.പി. വധക്കേസ് സി.ബി.ഐ. അന്വേഷണത്തിനു വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് അടക്കമുള്ള ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തിയേക്കും. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു മോഹനനെ വടകര കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആദ്യം സി.ബി.ഐ. ഏറ്റെടുത്തത് 2006-ലെ ഫസല്‍ വധക്കേസാണ്. രണ്ടാമത്തേത്, പയ്യോളി മനോജ് വധക്കേസ്. പാര്‍ട്ടിക്കോടതി ഒരു മുറിയില്‍ ബന്ദിയാക്കി വിചാരണ ചെയ്താണ് അരിയില്‍ ഷുക്കൂറിനെ വകവരുത്തിയത്.…
Read More