അയല്ക്കാരന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മലയാള മനസ്സിന് ഒരു മാറ്റവും വന്നിട്ടില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ നമ്മള് കണ്ടത്. മലയാളിയുടെ ഈ ദുഷിച്ച മനസ്സിനെ വിമര്‍ശിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ ? എന്നാല്‍ മരട് ഫ്ലാറ്റുകളിലില്‍ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ് എന്തായിരുന്നിരിക്കണം ? അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ആരാണ് അവരെ വഞ്ചിച്ചത് ? ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… മരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ? ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി…
Read More