യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് കൂടിയായ കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനി നല്കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമായിരുന്നു പ്രണവിന്റെ ലക്ഷ്യം. യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല, വിവാഹത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ യുവതിയെ വലയിലാക്കിയത്. ശേഷം യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദ്ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു. എന്നാല്‍,…
Read More