മണ്ണും സിമന്റും ഇഷ്ടികയുമൊന്നുമില്ലാത്ത വീട്ടിലേക്ക് താമസം മാറാനൊരുങ്ങി കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബങ്ങള്‍. ഈമാസം എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് താക്കോല്‍ കൈമാറും. 2.85 ഏക്കറിലാണ് ഭവന സമുച്ചയം ഒരുങ്ങിയത്. വേനപ്പാറയില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിച്ചത്. നാല് വര്‍ഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാതെ ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാത്ത സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയമാണിത്. ഭിത്തിയും മേല്‍ക്കൂരയും ഫ്ലോറുമെല്ലാം സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചത്. ആറുകോടിയോളമാണ് നിര്‍മാണച്ചെലവ്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ബാല്‍ക്കണിയും കുളിമുറിയും ശുചിമുറിയും അടക്കം 420 ചതുരശ്ര അടിയുള്ള ഒരു വീടിന്റെ…
Read More