മരണത്തോടെ എല്ലാ വെറുപ്പും വിദ്വേഷവും അവസാനിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ മരിച്ചയാളോടും പകവെച്ചു പുലര്‍ത്തുന്ന ചിലരുണ്ട്. ഇത്തരത്തില്‍ തന്റെ ആദ്യ ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള ഒരു വയോധികന് ചെയ്യുന്ന വിചിത്രമായ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. എല്ലാ ദിവസവും മുടങ്ങാതെ മുന്‍ ഭാര്യയുടെ കല്ലറയില്‍ എത്തി മൂത്രമൊഴിച്ചാണ് ഇയാള്‍ തന്റെ പക വീട്ടുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് 2017 ലാണ് 66 കാരിയായ ടോറല്ല മരിക്കുന്നത്. ഇവരെ അടുത്തുള്ള സെമിത്തേരിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇവരുടെ മക്കള്‍ അമ്മയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ വിസര്‍ജ്യം കിടക്കുന്നത് കണ്ടു. ഇത് അബദ്ധത്തില്‍ സംഭവിച്ചത് ആയിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പല ദിവസങ്ങളും ആവര്‍ത്തിച്ചതോടെ അവര്‍ സംഭവം പോലീസിന് അറിയിച്ചു. ഇതോടെ ആളിനെ കണ്ടെത്താന്‍ സെമിത്തേരിയുടെ മാനേജരുടെ അനുവാദത്തോടെ ഒരു…
Read MoreTag: Cemetery
ഭാര്യയും മക്കളും വീട്ടില്‍ നിന്നിറക്കി വിട്ടതോടെ താമസം ശ്മശാനത്തിലാക്കി ! വിശപ്പടക്കാനായി പാന്തിവെന്ത മനുഷ്യമാംസം മുറിച്ച് കഴിക്കും; മനുഷ്യമാംസാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ട് അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ പാതിരാത്രിയില്‍ കണ്ടത് ഭീകരമായ കാഴ്ച
ശ്മശാനത്തില്‍ ദഹിപ്പിച്ച മനുഷ്യശരീരാവശിഷ്ടങ്ങള്‍ പതിവായി അതിന്റെ പരിസരത്ത് കടിച്ചു കീറപ്പെട്ട നിലയില്‍ കാണപ്പെട്ടതോടെയാണ് നാട്ടുകാരില്‍ സംശയമുണര്‍ന്നത്. നായ്ക്കളാകും ഇതിന്റെ പിന്നിലെന്നു കരുതി അവയെ തുരത്താന്‍ രാത്രിയില്‍ ഇറങ്ങിയ നാട്ടുകാര്‍ കണ്ടതാവട്ടെ ഭീകരമായ കാഴ്ചയും. തെരുവില്‍ അലഞ്ഞുതിരിഞ്ഞുനടന്ന് വിശപ്പടക്കാന്‍ നേരം ശ്മാശാനത്തിലെത്തി പാതിവെന്ത മനുഷ്യ മാംസം മുറിച്ച് ഭക്ഷിക്കുന്ന യുവാവിനെയാണ് നാട്ടുകാര്‍ അവിടെ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്. തിരുനെല്‍വേലിയിലെ വാസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ സെമിത്തേരിയില്‍ നിന്നുമാണ് എസ്. മുരുകേശന് എന്ന യുവാവ് പിടിയിലായത്. സ്ത്രീയുടെ പകുതി കത്തിയ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. ആദ്യം ശ്മശാനം സൂക്ഷിപ്പുകാരനാണെന്നാണ് ഇയാളെ കണ്ടവര്‍ കരുതിയത്. എന്നാല്‍ മാംസം മുറിച്ച് ഭക്ഷിക്കുന്നത് കണ്ടതോടെ ആളുകള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബഹളംവച്ച് ഇയാളെ…
Read More