മാംസവും മാംസ ഉല്‍പ്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്കി കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത ബോഡി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും പാക്ക് ചെയ്യുകയും ചെയ്ത മാംസ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റോടു കൂടി കയറ്റുമതി ചെയ്യാന്‍ അനുവാദമുള്ളൂ. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹലാല്‍ നിയന്ത്രണമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റേണ്ട ബാധ്യത കയറ്റുമതിക്കാര്‍, നിര്‍മ്മാതാവ്, വിതരണക്കാര്‍ എന്നിവര്‍ക്കുണ്ട്. കൂടാതെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്നുള്ള മാംസവും മാംസ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്ട്ടിഫിക്കേഷന് പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഹലാല്‍ സര്ട്ടിഫിക്കേഷന് സംബന്ധിച്ച കരട് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി ) സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന…
Read MoreTag: central government
കോവിഡ് നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഭാരത് ജോഡോ യാത്ര മുന്നോട്ട് ! കോവിഡ് മാനദണ്ഡത്തില്‍ ദുരൂഹതയെന്ന് നിതീഷ് കുമാര്‍…
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഭാരത് ജോഡോ യാത്ര ഹരിയാനയില്‍. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഹരിയാനയില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് യാത്ര. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീന് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു…
Read Moreവലിക്കണമെങ്കില്‍ ഒരു പായ്ക്കറ്റ് വാങ്ങണം ! ഒറ്റ സിഗരറ്റ് വില്‍പ്പനയ്ക്ക് പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപ്പാക്കാനൊരുങ്ങുന്ന കാര്യങ്ങള്‍ ഇങ്ങനെ…
പുകയില വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് സൂചന. സിഗരറ്റ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും ഒറ്റ എണ്ണം മാത്രമായി വാങ്ങുന്നവരാണ്. ഇതു തന്നെയാണ് സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഒറ്റ സിഗരറ്റ് വില്പന നിരോധിക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒറ്റ സിഗരറ്റ് വില്പന അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് സര്‍ക്കാര്‍ വിലക്കുമെന്നാണ് സൂചന. കൂടാതെ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ ശക്തമായ നിര്‍ദേശങ്ങളും ശുപാര്‍ശയിലുണ്ട്. വിമാനത്താവളങ്ങളില്‍ നിലവിലുള്ള സ്മോക്കിങ് സോണുകള്‍ എടുത്തുകളയണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ 75% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇന്ത്യയില്‍ നിലവില്‍ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്…
Read Moreകുട്ടികള്‍ രാജ്യത്തിന്റെ ഭാവി ! കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍; 10 ലക്ഷം രൂപ സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും
കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം കെയേര്‍സ് ഫണ്ടിലൂടെ ഓരോ കുട്ടിയ്ക്കും 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഇവരുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും അവരെ സംരക്ഷിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യുമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്നും വ്യക്തമാക്കി. പദ്ധതി ഇങ്ങനെ…കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേമായി ബാങ്കില്‍ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്റ്റൈപന്‍ഡ് നല്‍കും. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍…
Read Moreചികിത്സിക്കാന്‍ പോസിറ്റീവ് ആകണമെന്നില്ല…ലക്ഷണം മാത്രം മതി ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ…
കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അയച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍, ലോഡ്ജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കാം. മറ്റു രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന ആശുപത്രികളെ അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രഖ്യാപിക്കാവൂ. എന്നാല്‍, കോവിഡ് രോഗികള്‍ക്കു ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യാശുപത്രികള്‍ക്കും ബാധകമാണ്. രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ… കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല.രോഗം സംശയിക്കപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്റര്‍…
Read Moreഗുരുതര അസുഖമില്ലാത്തവര്‍ക്ക് കോവിഡ് സെന്റര്‍ വിടാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്…
രാജ്യത്തെ കോവിഡ് സെന്ററുകളിലെ കിടക്കകള്‍ നിറയുന്ന സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. നേരിയ രോഗലക്ഷണം ഉളളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്. രോഗം ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ആയവര്‍ മൊത്തം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കിടക്കകള്‍ നിറയാതിരിക്കാന്‍ വേണ്ടിയുളള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും. കേരളത്തില്‍ തുടര്‍ച്ചയായി കാല് ലക്ഷത്തിലേറെ…
Read Moreഇപ്പോള്‍ കുഴപ്പില്ല പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും ! ഓക്സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം…
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ആദ്യമായി രണ്ടു ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ ഉന്നതതല സമിതി കോവിഡ്…
Read Moreസിനിമാ തീയറ്ററുകളില്‍ ഇന്നു മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളാവാം ! മാത്രമല്ല തീയറ്ററിനുള്ളിലെ ഭക്ഷണസ്റ്റാളുകള്‍ക്കും പ്രവര്‍ത്തനാനുമതി; പുതിയ ചട്ടത്തില്‍ പറയുന്നത്…
ഇന്നു മുതല്‍ രാജ്യത്തെ എല്ലാ തീയറ്ററുകളിലും മുഴുവന്‍ ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ജനുവരി 27ലെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ പ്രവര്‍ത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായും പാലിക്കണം. തീയറ്ററുകള്‍ക്ക് ഉള്ളിലെ സ്റ്റാളുകളില്‍ നിന്നും കാണികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍, കണ്ടെയ്മെന്റ് സോണുകളില്‍ തീയറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മാസ്ക് ധരിക്കല്‍, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് ആറടി അകലം പാലിക്കല്‍, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം. എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. എന്‍ട്രി, എക്സിറ്റ് മേഖലകളില്‍ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള ഉണ്ടാകണം. മള്‍ട്ടിപ്ലക്സുകളില്‍ വിവിധ തിയേറ്ററുകള്‍…
Read Moreസാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ! ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷത്തേക്ക് നല്കാന് അവസരം…
സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാം. താല്പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് ശമ്പളം നല്കാന് താല്പര്യമുള്ളവര്ക്ക് അങ്ങനെയും നല്‍കാനുള്ള അവസരമുണ്ട്. ഇതും മുന്‍കൂറായി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിജ്ഞാപനം ഉടനുണ്ടാകുമെന്നാണ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17-ന് ഒരു ആഹ്വനം നല്‍കിയിരുന്നു.…
Read Moreരാജ്യം നീങ്ങുന്നത് ഒരൊറ്റ സിവില്‍ നിയമം എന്ന തീരുമാനത്തിലേക്ക് തന്നെ ! ഗോവയില്‍ മുസ്ലിം പുരുഷനും ഒന്നിലധികം കെട്ടാനാവില്ലെന്ന് ജഡ്ജിയുടെ പരാമര്‍ശം; മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം രാജ്യത്ത് ആര്‍ട്ടിക്കിള്‍ 44 നടപ്പാക്കുക തന്നെ…
സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്ടുപിടിച്ച് മുത്തലാഖ് നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുക തന്നെ. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിലൂടെ ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുകയും തുടര്‍ന്ന് കാഷ്മീരിനെ രണ്ടായി വിഭജിക്കാനും കേന്ദ്ര സര്‍ക്കാരിന് അനായാസം സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനും സാധിക്കുമെന്നു തന്നെയാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിന് ഇടയാക്കിയത് സുപ്രീംകോടതിയുടെ ഒരു പരാമര്‍ശമാണ്. ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതി നിരന്തരം നിര്‍ദ്ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൗരന്മാര്ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണു തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചു പറയുന്നതായും…
Read More