യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ജയില്‍മാറ്റം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്കി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. തങ്ങളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞു. ജയിലില്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ അധികൃതര്‍ അതിനുള്ള പോംവഴി കണ്ടെത്തുമെന്നും കോടതി പറഞ്ഞു. പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചു. ആറു പ്രതികളുടെയും റിമാന്‍ഡ് അടുത്ത മാസം 12 വരെ നീട്ടുകയും ചെയ്തു. ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലെത്തിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന വക്കീലിന്റെ ഉപദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ ഈ നീക്കം നടത്തിയതെന്ന് അറിയുന്നു. സഹപ്രവര്‍ത്തകനായിരുന്ന അഖിലിനെ കുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടാം…
Read MoreTag: central jail
തടവുകാര്‍ക്ക് ഉപ്പു കൊടുത്തോ ? എങ്കില്‍ പണിപാളിയെന്നു കൂട്ടിയാല്‍ മതി ! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമര്‍ തടവുകാര്‍ നിഷ്ക്രിയമാക്കിയത് ഉപ്പ് ഉപയോഗിച്ച്…
കണ്ണൂര്‍: ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തടയാന്‍ മൊബൈല്‍ ജാമര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ തടവുകാര്‍ ഉപയോഗിക്കുന്ന തന്ത്രം കണ്ട് പോലീസിന്റെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷം മുന്‍പ് സ്ഥാപിച്ച മൊബൈല്‍ ജാമര്‍ തടവുകാര്‍ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമര്‍ പ്രവര്‍ത്തിച്ചത് ആറു മാസം മാത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായപ്പോഴാണു 2007ല്‍ ജാമര്‍ സ്ഥാപിച്ചത്. ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ വിവിധ ബ്ലോക്കുകള്‍ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാര്‍ ശ്രമിച്ചത്. എന്നാല്‍ കേബിളുകള്‍ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ കേടാക്കാന്‍ കഴിയുമെന്നു മനസിലാക്കിയ തടവുകാര്‍ അതിനുള്ള ശ്രമം തുടങ്ങി. ഉപ്പിട്ടാല്‍ ജാമര്‍ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദഗ്ധരില്‍…
Read More