ഇലോണ്‍ മസ്ക് തങ്ങള്‍ക്ക് പണം തരാനുണ്ട് എന്ന ആരോപണവുമായി ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. പരാഗ് അഗര്‍വാളും മുന്‍ ലീഗല്‍ ഫിനാഷ്യല്‍ ഉദ്യോഗസ്ഥരും രംഗത്ത്. മസ്ക് തങ്ങള്‍ക്ക് 8.2 കോടി രൂപയിലേറെ തരാനുണ്ട് എന്നാണ് ഇവരുടെ ആരോപണം. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പരാഗ് അഗര്‍വാളിനെയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും മസ്ക് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍, ട്വിറ്ററിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 8.2 കോടി രൂപ തങ്ങള്‍ക്ക് ചിലവായിട്ടുണ്ടെന്നും നിയമപരമായി അത് തിരികെ തരാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Read MoreTag: ceo
വിവാദത്തിനു പിന്നില്‍ പഴയ എംഡി ! ഇപിയുടെ ഭാര്യയ്ക്കുള്ളത് വെറും ആയിരം ഓഹരിയെന്നും സിഇഒ
കണ്ണൂര്‍: സിപിഎമ്മിനകത്തും പുറത്തും വിവാദമായ ആയുര്‍വേദ റിസോര്‍ട്ട് വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോര്‍ട്ട് സിഇഒ. ഇ.പി. ജയരാജന് റിസോര്‍ട്ടില്‍ പങ്കാളിത്തമില്ലെന്നും പൊതുസമൂഹത്തിനു മുന്നില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നിലെന്നും റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ് പറഞ്ഞു. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് പത്തു ലക്ഷം വിലവരുന്ന ആയിരം ഓഹരിയും മകന് ജയ്സണിന് രണ്ടു ശതമാനം ഓഹരിയുമുണ്ട്. വിവാദത്തിനു പിന്നില്‍ പഴയ എംഡിയാണ്. ഈ എംഡിയുടെ പേര് പിന്നീട് വെളിപ്പെടുത്തും. റിസോര്‍ട്ടിന്റെ ദൈനദിന കാര്യങ്ങളില്‍ ജയരാജന്റെ മകന് ഇടപെടാറില്ല. ഇ.പിയെ വിവാദത്തില്‍ വലിച്ചിഴയ്ക്കുന്നത് മാധ്യമ ശ്രദ്ധ നേടാന്‍ മാത്രമണ്. ഇ.പിക്ക് ബേജാറാവന്‍ ഒന്നുമില്ല. വിവാദങ്ങള്‍ ചില്ലു കൊട്ടാരംപോലെ പൊട്ടിപ്പോകും. ഈ വിഷയത്തില്‍ മമ്പറം ദിവാകരനെ വലിച്ചിഴച്ചത് ദുരുദ്യേശത്തോടെയണെന്നും സിഇഒ തോമസ് ജോസഫ് പറഞ്ഞു.
Read More