കണ്ണൂര്‍: പിണറായി സര്‍ക്കാരിന് ഏറ്റവുമധികം മോശം പ്രതിച്ഛായ സൃഷ്ടിച്ച കാര്യമാണ് പോലീസിലെ കെടുകാര്യസ്ഥതയും ഭീകരതയും. വിനായകന്‍, ശ്രീജിത്ത് എന്നിവരുടെ കസ്റ്റഡി മരണങ്ങള്‍ പോലീസിനെതിരായ ജനവികാരം ആളിക്കത്തിച്ചു. എന്നാല്‍ പോലീസിനെയും പോലീസ് സ്റ്റേഷനെയും നാട്ടുകാര്‍ വീടുപോലെ കരുതുന്ന ഒരിടം ഉണ്ട് .ഇവിടെ നിയമം ലംഘിച്ചാല്‍ കൃഷി, കഞ്ചാവടിച്ചാല്‍ പുസ്തക വായന, നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിമരങ്ങള്‍ വിളക്കുമരമാക്കി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനില്‍ ; നടപ്പാക്കുന്ന ‘ശിക്ഷാവിധി’കള്‍ ഇങ്ങനെയാണ്. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന ആരും ഒന്നമ്പരക്കും. നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവം. അത്രമേല്‍ ഹൃദ്യമാണ് ഇവിടുത്തെ അന്തരീക്ഷം. അതു തന്നെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് എസ് ഐ പി ബിജു പറയുന്നു. സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെന്ന് പ്രശ്‌നങ്ങള്‍ പറയാനുള്ള ഇടമാക്കി പോലീസ് സ്‌റ്റേഷനെ മാറ്റുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പി.ബിജു പറയുന്നു. ആദ്യം ചെയ്തത് ഒരു മ്യൂസിക്…
Read More