കരാട്ടെക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കൗമാരക്കാരായ ബൈക്ക് മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. മൂവര്‍ സംഘത്തിലെ ഒരാളെ യുവതി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മുളന്തുരുത്തി സ്വദേശിനിയായ ഡെല്‍സിയാണ് കുട്ടിക്കള്ളന്മാരെ ഒരു പാഠം പഠിപ്പിച്ചത്. പിടികൂടിയ പതിനേഴുകാരനെ പോലീസില്‍ ഏല്‍പ്പിച്ചു. മൂന്നു പേര്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു. മുങ്ങിയ പയ്യന്മാര്ക്കും 17 തന്നെയാണ് പ്രായം. തിരുവാങ്കുളത്ത് ഹോട്ടല്‍ നടത്തുന്ന ഡെല്‍സി തിങ്കളാഴ്ചയാണ് മൂന്ന് പേരെയും ആദ്യം കണ്ടത്. രാത്രി 9 മണിക്ക് ഹോട്ടലില്‍ എത്തിയ ഇവര്‍ പണം കൊടുക്കാതെ പാഴ്സല്‍ വാങ്ങി പോകാന്‍ ശ്രമിച്ചിരുന്നു. ബൈക്കില്‍ കയറി പാഞ്ഞ ഇവരെ ഹോട്ടല്‍ പാര്‍ട്ണര്‍ ജോയി പിന്തുടര്ന്നു. കാര്‍ അടുത്ത് നിര്‍ത്തിയതോടെ ബൈക്ക് കാറിലേക്ക് മറിച്ചിട്ട് മൂവരും ഓടി രക്ഷപെടുകയായിരുന്നു. താക്കോലില്ലാതെ കേബിള്‍ വയര്‍ കൂട്ടിമുട്ടിച്ചാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിരുന്നതെന്ന് കണ്ടെത്തി. മോഷ്ടിച്ച ബൈക്കാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ്…
Read MoreTag: chain cutter
കണ്ടാല്‍ എത്ര കുലീനയായ സ്ത്രീ ! പകല്‍ പെയിന്റിംഗ് ജോലി കഴിഞ്ഞ് രാത്രിയില്‍ പെണ്‍വേഷം കെട്ടി സ്ത്രീകളെ ലക്ഷ്യമിട്ട് ഇറങ്ങും; വിരുതന് ഒടുവില്‍ പിടിയിലായതിങ്ങനെ…
കണ്ടാല്‍ മാന്യയായ സ്ത്രീ. എന്നാല്‍ ഒന്ന് ശ്രദ്ധ തെറ്റിയാല്‍ കഴുത്തില്‍ കിടക്കുന്ന മാല കാണില്ലെന്നു മാത്രം. ഇത്തരത്തില്‍ സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന വ്യക്തി ഒടുവില്‍ പിടിയില്‍. സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ചായിരുന്നു സ്വര്‍ണം കവര്‍ന്ന് കൊണ്ടിരുന്നത്. മാവേലിക്കരയില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്. പത്തിയൂര്‍ സ്വദേശി നിധിന് വിക്രമനാണ് പിടിയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകളാണുള്ളത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരേ കേസുകളുണ്ട്. എല്ലാം സമാന സ്വഭാവമുള്ളതാണ്. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യം വച്ച് രാത്രിയില്‍ സ്ത്രീവേഷത്തില്‍ പുറത്തിറങ്ങുന്ന ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും കാത്തിരിക്കും. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ അവരെ ആക്രമിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണ് ഇയാളുടെ രീതി. പെയിന്റിംഗ് ജോലിക്കാരനായിരുന്നു നിധിന്. പകല്‍ സമയം ഇയാള്‍ മോഷണത്തിനായി വീടുകള്‍ കണ്ടുവെക്കും. രാത്രിയാകുമ്പോള്‍ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കും. എന്നിട്ടു പ്രതി സ്ത്രീകള്‍…
Read More