മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ വന്‍ സംഘം കടയ്ക്കാവൂരില്‍ പിടിയില്‍. ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. പോലീസിനെ വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു…
Read MoreTag: chain cutting
ആളുമാറി ! മാല പൊട്ടിച്ച കേസില്‍ അറസ്റ്റു ചെയ്തത് ആളുമാറിയെന്ന് പരാതി; നിയമ നടപടിയ്ക്കൊരുങ്ങി പ്രവാസി മലയാളി…
കതിരൂര്‍: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്തെന്ന് പരാതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രൂപ സാദ്യശ്യം നോക്കി അറസ്റ്റ് ചെയ്തതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് പ്രവാസി. കണ്ണൂര്‍ കതിരൂര്‍ സ്വദേശി താജുദ്ദീനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 8നായിരുന്നു താജുദ്ധീന്റെ മകളുടെ നിക്കാഹ്. നിക്കാഹിനായി പത്ത് ദിവസത്തേക്ക് നാട്ടില്‍ വന്ന താജുദ്ദീനെ ജൂലൈ 11ന് പാതിരാത്രി ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരളശേരിയില്‍ വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു ഇത്. പിന്നീട് 52 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ താജുദ്ധീന്‍ ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. നിയമനടപടിയുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം തന്റെ രൂപസാദ്യശ്യമുള്ള സമാനമായ കേസില്‍ ജയിലിലായ വടകര സ്വദേശിയുടെ ഫോട്ടോകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വടകര, മങ്കട സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളില്‍ മുക്കം പോലീസ് പിടികൂടിയ ഇയാളിപ്പോള്‍…
Read Moreസ്കൂട്ടറിലെത്തി മാലപൊട്ടിച്ചെടുക്കുന്നത് ഹരമാക്കിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങി ! നിര്‍ണായകമായത് വീട്ടമ്മ പറഞ്ഞ ആ കാര്യങ്ങള്‍…
മാവേലിക്കര: സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങി. മാന്നാര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36), ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരെയാണു സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുനിത വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് അറിയിച്ചു. സുനിത ഓടിക്കുന്ന സ്കൂട്ടറിന്റെ പിറകിലിരുന്നാണു ബിജു മാല പൊട്ടിച്ചിരുന്നത്. സുനിതയെ ബുധനൂരില്നിന്നും ബിജുവിനെ ഹരിപ്പാട്ടുനിന്നുമാണു പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങള്‍ കരുനാഗപ്പള്ളി, താമരക്കുളം എന്നിവിടങ്ങളിലെ കടകളില്‍ വിറ്റിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന ബിജുവിനെ സമൂഹമാധ്യമത്തിലൂടെ ഒന്നര വര്‍ഷം മുന്‍പാണു സുനിത പരിചയപ്പെട്ടത്. നാട്ടില്‍ ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്ത ബിജു, ബുധനൂരിലും ഉമ്പര്‍നാട്ടും വാടകവീടുകളില്‍ താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 18 നു കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടര്‍ നിര്‍ത്തി…
Read More