123 ദിവസത്തെ ബന്ധനത്തിനു ശേഷം അവര്‍ ആ ചങ്ങല അഴിച്ചു ! ഇനി രണ്ടു വഴിയ്ക്ക്; ഒരു അപൂര്‍വ പ്രണയത്തിന് അന്ത്യമാകുമ്പോള്‍…

കമിതാക്കള്‍ തമ്മില്‍ കലഹം മൂക്കുമ്പോള്‍ വേര്‍പിരിയുന്നത് പതിവാണ്. പ്രത്യേകിച്ച് പാശ്ചാത്യനാടുകളില്‍ ഇത്തരം വേര്‍പിരിയലുകള്‍ക്ക് വേഗം കൂടുതലാണ്. എന്നാല്‍ കലഹം മൂക്കുമ്പോള്‍ പരസ്പരം ഉപേക്ഷിച്ചു പോകാതിരിക്കാന്‍ കൈകകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചവരാണ് യുക്രെയിനിലെ അലക്സാണ്ടര്‍ കുഡ്ലെയും പങ്കാളി വിക്ടോറിയ പുസ്റ്റോവിറ്റോവയും പ്രണയ ദിനത്തിലാണ് ഇത്തരമൊരു വിചിത്ര ആശയം ഇവര്‍ നടപ്പിലാക്കിയത്. അലക്സാണ്ടറാണ് ഈ ആശയം ആദ്യം പങ്കുവെച്ചത്. എന്നാല്‍ വിക്ടോറിയ ആദ്യം ഈ ആശയത്തിന് എതിരായിരുന്നു. പിന്നീട് വിക്ടോറിയയും അലക്സാണ്ടറുടെ ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം കൈകള്‍ ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നു. ആദ്യമൊക്കെ പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇതുമായി തങ്ങള്‍ പൊരുത്തപ്പെട്ടുവെന്നും ഇരുവരും പറഞ്ഞിരുന്നു. തുടര്‍ന്ന് ടെലിവിഷന്‍ ടോക്ക് ഷോകളിലും ഇവര്‍ പ്രണയത്തെ കുറിച്ച് വാചാലരായി എത്തിയിരുന്നു. എന്നാല്‍ 123 ദിവസത്തിന് ശേഷം ഇരുവരും ചങ്ങല അഴിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ 17നാണ്…

Read More