തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഡിസിപി ചൈത്രയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഹൈക്കോടതിയുടെ നിരീക്ഷണമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയ്ക്കെതിരെ നടപടി എടുക്കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിനുണ്ടാകുന്നത്.ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിച്ചിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ ‘പബ്ലിക് ഐ’ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചിരുന്നു. ചൈത്രയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന് കട്ടായം പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍ കുട്ടിയ്ക്കും കനത്ത തിരിച്ചടിയാവുകയാണ് കോടതി വിധി. ഹൈക്കോടതിയിലെ നിരീക്ഷണങ്ങള്‍ ജില്ലാ നേതൃത്വത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തും. ചൈത്രയ്ക്കെതിരെ നടപടി എടുത്താല്‍ അത് വലിയ കോടതി വിമര്‍ശനത്തിന് ഇടയാക്കുമെന്നും വിശദീകരിക്കും. അതുകൊണ്ട് തല്‍കാലം ചൈത്രയ്ക്കെതിരെ…
Read MoreTag: Chaitra Teresa John
പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയ ഷോ ഓഫ് മാത്രമാണ് അത് ! പിന്നില്‍ പ്രവര്‍ത്തിച്ചത് പിആര്‍ ബുദ്ധി;ചൈത്ര തെരേസ ജോണിനെതിരെ ആരോപണങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം
തിരുവനന്തപുരം:ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാക്കമ്മിറ്റി റെയ്ഡ് ചെയ്തത് വെറും പബ്ലിസിറ്റിയ്ക്കു വേണ്ടി മാത്രമാണെന്ന് ഡിെൈവഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഇതിനു പിന്നില്‍ പിആര്‍ ബുദ്ധിയാണെന്നും റഹീം ആരോപിച്ചു. പ്രതിയെ പിടിക്കണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു. ഷോ ഓഫിന് വേണ്ടി മാത്രമാണ് അവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്നും ഇതിനു പിന്നില്‍ പി ആര്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഉത്തമ ബോധ്യമുണ്ടായാലേ കയറാന്‍ പാടുള്ളൂ. ഉത്തമ ബോധ്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അടച്ചിട്ട മുറി തുറന്നു നോക്കണ്ടേ. പ്രതിയെ പിടിക്കണമെന്ന ഇന്റന്‍ഷന്‍ അവര്‍ക്കില്ല. അവര്‍ ഷോ ഓഫിന് വേണ്ടി മാത്രം ചെയ്തതാണ് ഇത്.ചൈത്ര തെരേസ ജോണ്‍ കൃത്യമായ പി ആര്‍ ഏജന്‍സി വഴിയാണ് വാര്‍ത്ത നല്‍കിയത്.’പിആര്‍ ഏജന്‍സി ഏതാണെന്ന് പുറം ലോകത്തെ അറിയിക്കുന്നത് നല്ലതെന്നും ഇവരുടെ റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തോന്നുന്നില്ലെന്നും റഹിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘പബ്ലിസിറ്റിക്ക്…
Read Moreപുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവില്ലല്ലോ ! സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ അച്ഛന്റെ മകള്‍ ! തലശ്ശേരിയില്‍ പാര്‍ട്ടി ഗുണ്ടകളെ അടിച്ചമര്‍ത്തിയതോടെ ഭരണപക്ഷത്തിന്റെ നോട്ടപ്പുള്ളിയായി; ചൈത്ര തെരേസ ജോണ്‍ ആരെന്നറിഞ്ഞാല്‍ റെയ്‌ഡൊക്കെ വെറും നിസ്സാരം…
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെപ്പറ്റിയാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. സിപിഎം ഭരിക്കുമ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസില്‍ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാന്‍ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാര്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബര്‍ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു. യഥാര്‍ഥത്തില്‍ ആരാണ് ചൈത്ര തെരേസ ജോണ്‍ എന്നറിഞ്ഞാല്‍ ഈ റെയ്‌ഡൊക്കെ എത്ര നിസ്സാരമെന്ന് നമുക്ക് മനസ്സിലാകും. വമ്പന്മാരായ സ്വര്‍ണക്കടത്തുകാരെ പോലും കൂസാത്ത അച്ഛന്റെ ധീരയായ മകളാണ് ചൈത്ര. അതുകൊണ്ടു കൊണ്ട് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പഞ്ഞാല്‍…
Read More