ഹൃദയസംബന്ധമായ അസുഖം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് നടി മോളി കണ്ണമാലി.ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നു മോളി പറയുന്നു. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം മാത്രമാണ് ആശ്രയം. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുച്ഛമായ വരുമാനമുള്ള മക്കള്‍ക്ക് തന്റെ ചികിത്സാ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. അയല്‍വാസി കടം നല്കുന്ന പണം കൊണ്ടാണ് മരുന്നു വാങ്ങുന്നതെന്നും മോളി വ്യക്തമാക്കുന്നു. സിനിമ-സീരിയല്‍ രംഗത്ത് തന്റേതായ ശൈലിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആരാധകര്‍ ചാള മേരി എന്നു വിളിക്കുന്ന മോളി കണ്ണമാലി. തന്റെ ദുരവസ്ഥ അറിഞ്ഞ് സന്മനസ്സുള്ളവര് സഹായിക്കുമെന്ന പ്രതീക്ഷയാണ് മോളിയ്ക്കുള്ളത്.
Read MoreTag: chala mery
മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാന്‍ ഭാര്യയുടെ വീട്ടുകാര്‍ അനുവദിക്കുന്നില്ല;കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തില്‍ നരകിക്കുന്നു;പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്കി ചാളമേരി
കൊച്ചി: മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം മേല്‍വിലാസമുണ്ടായ നടിയാണ് ചാള മേരി എന്നറിയപ്പെടുന്ന മോളി ജോസഫ്. എന്നാല്‍ ഇപ്പോള്‍ മകന് വീടു വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഉടക്കുമായി ചിലര്‍ എത്തിയതിന്റെ പ്രശ്നത്തിലാണ് ചാളമേരി. സ്ത്രീധനം സീരിയലില്‍ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയതോടെയാണ് മോളി കണ്ണമാലി ശ്രദ്ധേയ ആയത്. മോളി എന്നാണ് പേരെങ്കിലും ചാളമേരി എന്നു പറഞ്ഞാലേ മേരിയെ നാളാള് അറിയൂ. അമര്‍ അക്ബര്‍ ആന്റണി ഉള്‍പെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷന് കയറി ഇറങ്ങുകയാണ് മോളി. മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് ചാളമേരി പരാതിപ്പെടുന്നത്. കൊച്ചിസിറ്റി പൊലീസിന് മുന്‍പാകെയാണ് മോളിയും മകന് ജോളിയും പരാതി നല്‍കിയിരിക്കുന്നത്. മകന് ജോളിക്ക് വിവാഹ ശേഷം സ്ത്രീധനമായി മൂന്ന് സെന്റ്…
Read More