കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടിയായിരുന്നു കരീന കപൂര്‍. എന്നാല്‍ ഇത്തരം വേഷങ്ങളില്‍ തളയ്ക്കപ്പെട്ടാല്‍ അത് കരിയര്‍ തന്നെ തകര്‍ക്കുമെന്ന് മനസ്സിലാക്കിയ നടി ധീരമായ തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. ഒരു നടി എന്ന നിലയില്‍ തന്നെ സ്വയം ഉയര്‍ത്താന്‍ കരീന ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടാറുണ്ട്. എന്നാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പുകളിലേക്ക് കരീനയെ നയിച്ച അവരുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാന്‍ തുടക്കം കുറിച്ച ഒരു ചിത്രത്തെക്കുറിച്ചും മറ്റും കരീന, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെത്തിയതിന്റെ നാലാം വര്‍ഷത്തില്‍ തന്റെ ചലച്ചിത്ര ജീവതത്തിലെ 13-ാമത്തെ ചിത്രത്തില്‍ കരീന കപൂര്‍ ധീരമായ ഒരു ചുവടുവച്ചു. അതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അനന്ത് ബാലാനി, സുധീര്‍ മിശ്ര സംവിധാനം ചെയ്ത ‘ചമേലി’ എന്ന ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്. പ്രശസ്തരായ കപൂര്‍ കുടുംബത്തിലെ യുവ…
Read More