ഏറെ ജനപ്രിയമായ നിരവധി സീരിയലുകള്‍ സംവിധാനം ചെയ്ത സംവിധായകന് സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ എസില്‍ നിന്നും ഒരുകൂട്ടം നേതാക്കള്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ഇടം നേടിയത്. അടുത്തിടെ രാജസേനന്, ഭീമന് രഘു, രാമസിംഹന്(അലി അക്ബര്‍) തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ബിജെപി വിട്ടിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സീരിയല്‍ സംവിധായകനാണ് സുജിത് സുന്ദര്‍. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏറെ പ്രശസ്തനായത്. ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകന് 27 വര്‍ഷത്തിനിടെ ഇരുപതോളം സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകള്‍.
Read MoreTag: chandanamazha
എന്റെ ആവശ്യം അവര്‍ അംഗീകരിച്ചില്ല; സ്വമേധയാ ഒഴിയുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു; ചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്നാ വിന്‍സെന്റ്
ജനപ്രിയ സീരിയല്‍ ചന്ദനമഴയില്‍ നിന്നും തന്നെ പുറത്താക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്ന വിന്‍സെന്റ്. നായികാ കഥാപാത്രമായ അമൃതയായാണ് നടി സീരിയലില്‍ അഭിനയിക്കുന്നത്. സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെത്തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ആരും പുറത്താക്കുകയായിരുന്നില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാഞ്ഞതിനാല്‍ താന്‍ സ്വമേധയായി ഒഴിവാകുകയായിരുന്നുവെന്നുമാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം മുപ്പതിന് തന്റെ വിവാഹമാണെന്നും അതിന്റെ ഭാഗമായി കൂടുതല്‍ അവധി ചോദിച്ചപ്പോള്‍ സീരിയല്‍ അധികൃതര്‍ അവധി തരാന്‍ വിസമ്മതിക്കുകയായിരുന്നെന്നും നടി പറയുന്നു. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിത്തതിനാല്‍ തനിക്ക് സീരിയല്‍ വിടുകയല്ലാതെ വേറെ മാര്ഗമൊന്നുമുണ്ടായിരുന്നില്ലയെന്നും മേഘ്ന പറയുന്നു. മാത്രമല്ല ഇപ്പോള്‍ തനിക്ക് ചെറിയൊരു ഇടവേള ആവശ്യവുമാണ്. പുതിയ പ്രൊജക്ടില്‍ ഒപ്പുവച്ചിട്ടുള്ളതിനാല്‍ മൂന്നു…
Read More