ആലുവ: അഞ്ചുവയസുകാരിയുടെ കൊലപാതക കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ഇന്നലെ നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനായതായി ഇന്നു ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (സിറ്റ്) യോഗം വിലയിരുത്തി. ഡൽഹിയിലും ബീഹാറിലുമെത്തിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി പ്രതി അസ്ഫാഖിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. 2018 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ തുടങ്ങും മുമ്പ് അസ്ഫാഖ് ഡൽഹി വിടുകയായിരുന്നു. ഈ കേസിൽ അസ്ഫാഖ് പിടികിട്ടാപ്പുള്ളിയാണ്. ബീഹാർ സ്വദേശിയാണെന്നാണ് പ്രതിയുടെ ആധാർ കാർഡിലുള്ളത്. എന്നാൽ മേൽവിലാസത്തിൽ മറ്റൊരാളുടെ കെയർ ഓഫ് ആണ്. അതിനാൽ അസ്ഫാഖിന്റെ യഥാർഥ ബന്ധുക്കളെ കണ്ടെത്താനും ശ്രമമുണ്ട്. ഡൽഹി കേസിനും ആലുവ സംഭവത്തിനുമിടയിൽ അസ്ഫാക്ക് എവിടെയായിരുന്നെന്നോ എന്ത് ചെയ്യുകയായിരുന്നെന്നോ കണ്ടെത്താനായിട്ടില്ല. മൂന്ന് മാസത്തോളം ഉളിയന്നൂർ കുഞ്ഞുണ്ണിക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി മാത്രമേ പോലീസിന് വിവരം ലഭിച്ചിട്ടുള്ളൂ. ജൂലൈ…
Read MoreTag: chandini crime aluva
എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ? ആലുവായിലെത്താതിരുന്നതിന് മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം
തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാരച്ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തത്തതില് പ്രതികരിച്ച് മന്ത്രി ആര്. ബിന്ദു. എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ. എല്ലായിടത്തും മന്ത്രിമാർക്ക് എത്താനാകില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്ത്രീസുരക്ഷ ശക്തമാക്കേണ്ട കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
Read Moreപൂജാരിമാർക്കെതിരേ പറഞ്ഞിട്ടില്ലെന്ന് ഓട്ടോഡ്രൈവർ രേവദ് ബാബു ; പൂജ അറിയില്ലെന്നും വെളിപ്പെടുത്തൽ
തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന് ആരോപണം ഉന്നയിച്ച തൃശൂർ സ്വദേശി രേവദ് ബാബു തനിക്ക് പൂജ അറിയില്ലെന്നും അവിടെ എത്തിച്ചിരുന്ന പുഷ്പങ്ങളും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നും രേവദ് ആവർത്തിച്ചു. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. പൂജാരിമാർ വിസമ്മതിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രേവദ് പറഞ്ഞു. തന്റെ പ്രതികരണം തെറ്റായി പോയെങ്കിൽ പൂജാരി സമൂഹത്തോട് മാപ്പ് പറയുന്നതായും രേവദ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read Moreപീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ചത് കുട്ടിയുടെ വസ്ത്രം ! ശരീരമാസകലം മുറിവുകള്‍
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി വിവരം. തട്ടിക്കൊണ്ടുപോയ കുട്ടിയെ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാക് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും. പ്രതിക്കെതിരേ പോക്സോ ചുമത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ഈ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ…
Read More