ഒരു കാലത്ത് മലയാളത്തിന്റെ മിനിസ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ രംഗത്ത് ഒന്നാംനിരയിലുണ്ടായിരുന്ന താരമായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍. പൃഥ്വിരാജിനെ നായകനാക്കി എകെ സാജന്‍ ഒരുക്കിയ ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയില്‍ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയല്‍ മേഖല താരത്തെ നെഞ്ചോടു ചേര്‍ത്തു. അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം ചെയ്തതോടെ ആളുകളുടെ ഹൃദയത്തിലേക്ക് താരം ചേക്കേറുകയായിരുന്നു. മിനി സ്‌ക്രീനില്‍ കൂടുതല്‍ വില്ലത്തി വേഷങ്ങളില്‍ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍…
Read MoreTag: chandra lakshman
എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായി ! പ്രണയം മുമ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന അവസ്ഥയുണ്ടായി; ‘എന്തേ ഇതുവരെ വിവാഹം കഴിച്ചില്ല’ എന്ന ചോദ്യത്തിനുത്തരം നല്‍കി ചന്ദ്ര ലക്ഷ്മണ്‍
ഒരു കാലത്ത് സീരിയലിലും സിനിമയിലും നിറഞ്ഞു നിന്ന താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മണ്‍ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്. 2002ല്‍ പുറത്തിറങ്ങി സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമണ്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ താരത്തെ എന്നെന്നും ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു. മലയാള സീരിയല്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രമായി സാന്ദ്ര നെല്ലിക്കാടന്‍ മാറിയതിനു പിന്നില്‍ ചന്ദ്രയുടെ അഭിനയ മികവായിരുന്നു. വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവില്‍ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്തെന്നും നടി വെളിപ്പെടുത്തുകയാണിപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കല്യാണം എപ്പോഴാണ്…
Read Moreനിങ്ങളുടെ ‘സ്വന്തം’ സാന്ദ്രാ നെല്ലിക്കാടന്‍ ഇവിടെയുണ്ട്; തന്റെ അജ്ഞാത വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ചന്ദ്രാ ലക്ഷ്മണന്‍
ഒരു കാലത്ത് മലയാളികളുടെ മനസു കീഴടക്കിയ സീരിയലായിരുന്നു സ്വന്തം. ഈ സീരിയലിലെ വില്ലത്തിയും നായികയുമായിരുന്ന സാന്ദ്രാ നെല്ലിക്കാടനെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. ഈയൊരൊറ്റ സീരിയലിലൂടെ ചന്ദ്ര ലക്ഷ്മണന്‍ സാന്ദ്രയായി പ്രേക്ഷകരുടെ മനസിലിടം നേടി. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മലയാളിയ്ക്ക് ഈ നടിയേക്കുറിച്ച് ഒരു അറിവുമില്ല. കെ കെ രാജീവിന്റെ മഴയറിയാതെ എന്ന സീരിയലിലായിരുന്നു അവസാനമായി ചന്ദ്ര അഭിനയിച്ചത്. അതിനു ശേഷം മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും സജീവമായിരുന്നു എന്നു ചന്ദ്ര പറയുന്നു. അമ്മ നടത്തുന്ന കണ്ടംപററി മ്യൂറല്‍ ബിസിനസില്‍ സഹായിക്കുകയാണ് താരമിപ്പോള്‍. ചിത്രരചനയില്‍ താല്‍പ്പര്യമുള്ള ചന്ദ്രയുടെ അമ്മയാണു ബിസിനസിന്റെ പ്രധാന ചുമതലക്കാരി. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചന്ദ്ര അമ്മയ്‌ക്കൊപ്പം കൂടുന്നത്. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് താന്‍ എന്ന ചന്ദ്ര പറയുന്നു. ഇപ്പോള്‍ 33 വയസായി, ഈ വര്‍ഷം വിവാഹം നടത്തണമെന്നാണ് വീട്ടുകാരുടെ താല്‍പ്പര്യം എന്നും…
Read More