ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മേധാവിയുമായ ചന്ദ്രബാബു നായിഡു. 2000 രൂപ നോട്ടുകൾ നിരോധിച്ച തീരുമാനം ശുഭസൂചനയാണ്. ഡിജിറ്റൽ കറൻസിയെക്കുറിച്ച് താൻ വളരെ മുമ്പുതന്നെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നോട്ട് അസാധുവാക്കൽ തീർച്ചയായും അഴിമതി തടയും. രാഷ്ട്രീയക്കാർ വോട്ടർമാർക്കു പണം വിതരണം ചെയ്തു വിജയിക്കാൻ ശ്രമിക്കുന്നു. ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്ന് “ഇദെമി ഖർമ മന രാഷ്ട്രനികി’ പരിപാടിയുടെ ഭാഗമായി അനകപ്പള്ളിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചന്ദ്രബാബു നായിഡു പറഞ്ഞു. സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ രൂക്ഷവിമർശനമാണ് ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. സംസ്ഥാനം മുഴുവൻ കൊള്ളയടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ സാധനങ്ങളുടെയും വില…
Read MoreTag: Chandrababu Naidu
പ്രതിപക്ഷ ഐക്യത്തിനായി ഓടി നടന്നപ്പോള്‍ സ്വന്തം കാര്യം നോക്കാന്‍ മറന്നു ! ആന്ധ്രരാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി ചന്ദ്രബാബു നായിഡു…
നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താതിരിക്കാനായി ഓടിനടന്ന് പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ച ചന്ദ്രബാബു നായിഡുവിന് ലഭിച്ചത് കനത്ത തിരിച്ചടി. ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥയിലാണ് നായിഡു ഇപ്പോള്‍. ലോകസഭയിലും നിയമസഭയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ നായിഡുവിന്റെ രാഷ്ട്രീയ ഭാവി പോലും ചോദ്യം ചെയ്യപ്പെടുകയാണ്. തെലുങ്ക്ദേശം പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഒന്നുമല്ലാതാക്കിയാണ് ജഗന്മോഹന് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറിയത്. 145 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 80ഓളം സീറ്റുകളില്‍ വൈഎസ്ആര്‍ മുന്നേറുകയാണ്. 29 സീറ്റുകളില്‍ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്സഭ മണ്ഡലങ്ങളില്‍ 24ലിലും വൈഎസ്ആറിന്റെ മുന്നേറ്റമാണ്. എന്‍ഡിഎ സര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാര്‍ച്ചിലാണ് പിന്തുണ പിന്‍വലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാന്‍ തായാറാകാതെ വന്നതോടെയാണ് എന്‍ഡിഎ വിട്ടത്. കോണ്‍ഗ്രസും ടിഡിപിയും ഒറ്റക്ക് മത്സരിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം…
Read More