വാടകയ്ക്കാരായി വന്ന് മകളും കൊച്ചുമകളുമായിത്തീര്ന്നവര്ക്ക് വീടും സ്ഥലവും ഇഷ്ടദാനമായി നല്കി സ്നേഹത്തിന്റെ പുതുമാതൃക സൃഷ്ടിച്ച് ചന്ദ്രമതിയമ്മ. 14 വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകള്‍ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കിയത്. എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് നാലു മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കിയിരുന്നു. എന്നാല്‍ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സില്‍ നൊമ്പരമായി. വാടകയ്ക്കെത്തിയ കുടുംബം ഇതിനോടകം തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി. നാലു വര്‍ഷം മുന്‍പ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു മുന്നില്‍ ചോദ്യചിഹ്നമായപ്പോള്‍ ആശ്വാസ…
Read More