ഇന്ത്യന്‍ സസ്യഭക്ഷണ പ്രേമികളുടെ പ്രിയവിഭവങ്ങളിലൊന്നാണ് മസാല ദോശ. അതിനൊപ്പം നല്ലൊരു ഫില്‍റ്റര്‍ കോഫി കൂടിയായായാല്‍ സംഗതി കുശാല്‍. ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍ 3-ലും മസാല ദോശയ്ക്കും ഫില്‍റ്റര്‍ കോഫിക്കും നിര്‍ണായക പങ്കുണ്ടെന്ന കൗതുകവാര്‍ത്തയാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്നത്. ചന്ദ്രയാന്‍ 3-നു വേണ്ടി അഹോരാത്രം ഐ.എസ്.ആര്.ഒയിലെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. പലര്‍ക്കും ഒരു ദിവസം തന്നെ നിരവധി മണിക്കൂര്‍ ജോലി ചെയ്യേണ്ടിയതായും വന്നു. അവിടെ അവര്‍ക്കു ജോലിചെയ്യാന്‍ ഊര്‍ജം നല്‍കിയത് മസാലദോശയും ഫില്‍റ്റര്‍ കോഫിയുമായിരുന്നുവെന്നു പറയുകയാണ് ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് സൗജന്യമായി മസാലദോശയും ഫില്‍റ്റര്‍കോഫിയും നല്‍കിയത് ജീവനക്കാര്‍ക്ക് പ്രചോദനമേകിയെന്നാണ് വെങ്കിടേശ്വര ശര്‍മ പറയുന്നത്. ചെറിയൊരു പ്രവൃത്തിയിലൂടെ ടീമംഗങ്ങളുടെ ആത്മവീര്യം ഉയര്‍ത്താന്‍ സഹായകരമായെന്നും ഇതോടെ പലരും സന്തോഷത്തോടെ കൂടുതല്‍ സമയം ജോലിചെയ്തുവെന്നും വെങ്കിടേശ്വര ശര്‍മ പ്രതികരിച്ചു. അതേ സമയം പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി…
Read MoreTag: chandrayaan 3
മനുഷ്യരാശിയെ സംബന്ധിച്ച് ഇത് ചരിത്രനിമിഷം ! ചന്ദ്രയാന്‍ 3നെ വാനോളം പ്രശംസിച്ച് പാക് മുന്‍ മന്ത്രി; ഇന്ത്യന്‍ ജനതയ്ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രത്യേക അഭിനന്ദങ്ങള്‍ എന്നും ഫവാദ് ചൗധരി
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3നെ വാനോളം പ്രശംസിച്ച് പാക് മുന്‍ മന്ത്രി ഫവാദ് ചൗധരി. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്നും ഇന്ത്യന്‍ ജനതയ്ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ഫവാദ് കുറിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നേരത്തെ ചന്ദ്രയാന്‍ 3നെ പരിഹസിച്ച് അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3നെക്കുറിച്ചുള്ള ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്കുകയായിരുന്ന ഫവാദ് ചൗധരി. ഇമ്രാന് ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന് ചൗധരി. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള…
Read More