ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3യുടെ സോഫ്റ്റ് ലാന്‍ഡിംഗിന് രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദൗത്യവുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ട്വീറ്റിനെതിരെ ജനരോഷം വ്യാപകമായിരിക്കുകയാണ്. ഒരാള്‍ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് വിമര്‍ശനമുയരാന്‍ കാരണം. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, വൗ’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. അന്ധമായ വിദ്വേഷത്തിനെയും ഇന്ത്യയുടെ ശാസ്ത്ര ദൗത്യത്തെ പരിഹസിച്ചതിനുമെതിരെയാണ് മിക്ക കമന്റുകളും. ചന്ദ്രയാന്‍ 3 എന്നത് ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ ഇത് ബിജെപിയുടെ മിഷന് അല്ല. ശാസ്ത്രജ്ഞന്മാരുടെ കഠിനപ്രയത്നം കാണാതെ പോകരുതെന്നൊക്കെയാണ് വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ അപമാനിക്കരുതെന്നും ചിലര്‍ കമന്റ് ചെയ്തു.
Read MoreTag: chandrayan 3
ചന്ദ്രയാന്റെ എതിരാളി ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണു ! ബന്ധം നഷ്ടമായെന്ന് സ്ഥിരീകരണം
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യം ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹാരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ‘ലൂണ 25’ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി അവര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് അറിയിച്ചത്. അതേസമയം, ലൂണ അയച്ച ചന്ദ്ര ഗര്‍ത്തങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു…
Read Moreചന്ദ്രയാൻ ചന്ദ്രോപരിതലത്തിന് 100 കിലോമീറ്റർ അടുത്ത്
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് 100 കിലോമീറ്റർ അടുത്താണ് ഇപ്പോഴുള്ളത്. പേടകത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഇനി ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂളിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടുത്തുന്ന പ്രക്രിയയാണു നടക്കാനുള്ളത്. അത് ഇന്നു പൂർത്തിയാക്കും. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. തുടർന്ന് 6, 9, 14 തീയതികളിൽ ഭ്രമണപഥം താഴ്ത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് 23 നു ശ്രമിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ലാൻഡറിന്റെ വേഗം 30 കിലോമീറ്റർ ഉയരത്തിൽനിന്ന് ലാൻഡിംഗിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് ഏറ്റവും നിർണായകമായ ഭാഗമെന്നും ബഹിരാകാശ പേടകത്തെ തിരശ്ചീനത്തിൽനിന്ന് ലംബദിശയിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇനി ഏറ്റവും സങ്കീർണമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
Read More